യോഗി ആദിത്യനാഥിനെ രക്തം കുടിക്കുന്ന രാക്ഷസനെന്ന് പരാമര്‍ശിച്ചതായി പരാതി; മുന്‍ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലക്‌നൗ: (www.kvartha.com 06.09.2021) യുപി മുഖ്യമന്ത്രി വിദ്വേഷകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബി ജെ പി നേതാവ് ആകാശ് കുമാര്‍ സക്‌സേനയുടെ പരാതിയിലാണ് സിവില്‍ ലൈന്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. യോഗി ആദിത്യനാഥിനെ അസീസ് ഖുറേഷി രക്തം കുടിക്കുന്ന രാക്ഷസനെന്ന് പരാമര്‍ശിച്ചതായാണ് പരാതി. 
Aster mims 04/11/2022

സമാജ്‌വാദി പാര്‍ടി നേതാവ് അസം ഖാന്റെ വസതി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു മുന്‍ ഗവര്‍ണറുടെ വിവാദ പരാമര്‍ശമെന്ന് പരാതിയില്‍ പറയുന്നു. ഇത് 2 വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദയുണ്ടാക്കുമെന്നും സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും സക്‌സേനയുടെ പരാതിയില്‍ ഉന്നയിക്കുന്നു.   

യോഗി ആദിത്യനാഥിനെ രക്തം കുടിക്കുന്ന രാക്ഷസനെന്ന് പരാമര്‍ശിച്ചതായി പരാതി; മുന്‍ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി


വിവിധ വാര്‍ത്ത ചാനലുകള്‍ സംപ്രേഷണം ചെയ്ത ഖുറേഷിയുടെ പ്രസ്താവന ഉള്‍പെടുന്ന പെന്‍ഡ്രൈവും സക്‌സേന പൊലീസിന് കൈമാറി. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.  

81കാരനായ ഖുറേഷി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. 2014-15 കാലയളവില്‍ മിസോറാം ഗവര്‍ണറായിരുന്ന സമയത്ത് കുറച്ചുകാലത്തേക്ക് ഉത്തര്‍പ്രദേശിന്റെ ചുമതലയും ഖുറേഷിക്കുണ്ടായിരുന്നു. 

Keywords:  News, National, India, Lucknow, Uttar Pradesh, Chief Minister, Yogi Adityanath, Governor, Case, FIR, Controversial Statements, Former UP Governor Aziz Qureshi booked for comparing CM Yogi Adityanath to 'monster'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia