Sharad Yadav | ശരദ് യാദവിലൂടെ നഷ്ടമായത് പ്രതിപക്ഷത്ത് നിറസാന്നിധ്യമായ നേതാക്കളിലൊരാളെ; വിടവാങ്ങിയത് രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) മുൻ കേന്ദ്രമന്ത്രിയും രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളിലൊരാളുമായ ശരദ് യാദവ് (75) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം വ്യാഴാഴ്ച ഡെൽഹിയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഗുരുഗ്രാമിലെ ഫോർടിസ് മെമോറിയൽ റിസർച് ഇൻസ്റ്റിറ്റിയൂടിൽ എത്തിച്ചെങ്കിലും  രാത്രി 10.19 ന് മരണം സംഭവിക്കുകയായിരുന്നു.
Aster mims 04/11/2022

Sharad Yadav | ശരദ് യാദവിലൂടെ നഷ്ടമായത് പ്രതിപക്ഷത്ത് നിറസാന്നിധ്യമായ നേതാക്കളിലൊരാളെ; വിടവാങ്ങിയത് രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ്

വിദ്യാർഥി നേതാവായി രാഷ്ട്രീയം ആരംഭിച്ച ശരദ് യാദവ് പിന്നീട് ജെപി പ്രസ്ഥാനത്തിൽ അണിചേരുകയായിരുന്നു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം പ്രതിപക്ഷത്തിന്റെ പ്രധാന സാന്നിധ്യമായിരുന്നു. 2015 ലെ ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മഹാസഖ്യം രൂപീകരിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1990കളുടെ അവസാനത്തിൽ അടൽ ബിഹാരി വാജ്‌പേയി സർകാരിലും 1989ലെ വിപി സിംഗ് സർകാരിലും ശരദ് യാദവ് മന്ത്രിയായിരുന്നു. 

മൂന്ന് തവണ രാജ്യസഭാംഗമായ അദ്ദേഹം ഏഴ് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിഹാറിലെ ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡിന്റെ സ്ഥാപക അംഗമായ അദ്ദേഹം മുഖ്യമന്ത്രി നിതീഷ് കുമാർ മഹാസഖ്യം അവസാനിപ്പിച്ച് ബിജെപിയുമായി കൈകോർത്തതിനെത്തുടർന്ന് പാർടിയിൽ നിന്ന് രാജിവക്കുകയായിരുന്നു. 2018-ൽ അദ്ദേഹം സ്വന്തം പാർടിയായ ലോക്താന്ത്രിക് ജനതാദൾ ആരംഭിച്ചു. എന്നാൽ രണ്ട് വർഷത്തിന് ശേഷം അത് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളുമായി ലയിപ്പിച്ചു.

Keywords:  News, National, Passed, Death, Politics, Opposition leader, Bihar, Bihar-Election-2020, BJP, Delhi, Election, Minister, Central Government, Former Union Minister Sharad Yadav Dies At 75.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia