O Paneerselvam | തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പാര്‍ടിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനം; സ്ഥാനമാനങ്ങളില്‍ നിന്ന് പുറത്താക്കും

 



ചെന്നൈ: (www.kvartha.com) അണ്ണാ ഡിഎംകെയുടെ നേതൃത്വത്തില്‍ നിന്ന് ഒ പനീര്‍ശെല്‍വത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ ഔദ്യോഗിക നേതൃത്വം. സംസ്ഥാനത്തുടനീളം പനീര്‍ശെല്‍വത്തെ തള്ളിപ്പറഞ്ഞുകൊണ്ട് അണികള്‍ തെരുവിലേക്കിറങ്ങി. പൂര്‍ണമായും ദുര്‍ബലമായ ഒപിഎസ് ക്യാംപ് പാര്‍ടി ചിഹ്നവും പേരും സ്വന്തമാക്കാനുള്ള അവസാന ഘട്ട ശ്രമത്തിലാണ്.

സ്ഥാനങ്ങളില്‍ നിന്ന് പനീര്‍ശെല്‍വത്തെ പൂര്‍ണമായും വെട്ടിനിരത്താനാണ് പളനിസാമി പക്ഷത്തിന്റെ തീരുമാനം. ഇനി ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും പറഞ്ഞു. അണ്ണാ ഡിഎംകെയുടെ 74 അംഗ നിര്‍വാഹക സമിതിയില്‍ പനീര്‍ശെല്‍വമടകം അഞ്ച് പേര്‍ മാത്രമാണ് ഇപോള്‍ വിമതപക്ഷത്ത്. 

O Paneerselvam | തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പാര്‍ടിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനം; സ്ഥാനമാനങ്ങളില്‍ നിന്ന് പുറത്താക്കും


എന്നാല്‍ ചെറിയതരത്തിലുള്ള ഈ എതിര്‍പ് കണക്കിലെടുക്കണ്ട എന്നാണ് ഇപിഎസ് പക്ഷത്തിന്റെ തീരുമാനം. പളനിസാമിയെ ജനറല്‍ സെക്രട്ടറിയായി അനൗദ്യോഗികമായി തീരുമാനിച്ചു കഴിഞ്ഞു. പനീര്‍ശെല്‍വം വഹിക്കുന്ന ഖജാന്‍ജി സ്ഥാനവും തിരിച്ചെടുക്കും. എന്തു സംഭവിച്ചാലും വരാനിരിക്കുന്ന ജനറല്‍ കൗന്‍സിലില്‍ ഈ തീരുമാനങ്ങള്‍ക്ക് ഔദ്യോഗികമായി അംഗീകാരം നേടിയെടുക്കാനാണ് നീക്കം.

Keywords:  News,National,India,Tamilnadu,party,Politics, Former Tamil Nadu Chief Minister O Paneerselvam to be expelled from the party; Will be ousted from the positions
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia