രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് പഹാഡിയ അന്തരിച്ചു; വിയോഗത്തില്‍ മുഖ്യമന്ത്രി അശോക് ഗലോട് അനുശോചനം രേഖപ്പെടുത്തി
May 20, 2021, 11:54 IST
ജയ്പുര്‍: (www.kvartha.com 20.05.2021) രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ അസുഖം ബാധിച്ച് മരിച്ചു. 89 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പഹാഡിയ ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അന്തരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും ആശുപത്രിയിലാണ്.
പഹാഡിയയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അശോക് ഗലോട് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഹരിയാന, ബിഹാര്‍ എന്നിവടങ്ങളില്‍ ജഗന്നാഥ് പഹാഡിയ ഗവര്‍ണറായിരുന്നു. 1980-81ലാണ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്.
Keywords: News, National, India, Jaipur, Rajasthan, Chief Minister, Ex minister, Death, Condolence, Former Rajasthan CM Jagannath Pahadia dies of COVID-19, Ashok Gehlot condoles deathप्रदेश के पूर्व मुख्यमंत्री श्री जगन्नाथ पहाड़िया जी के निधन की खबर बेहद दुखद है। श्री पहाड़िया ने मुख्यमंत्री के रूप में, राज्यपाल के रूप में, केंद्रीय मंत्री के रूप में लम्बे समय तक देश की सेवा की, वे देश के वरिष्ठ नेताओं में से थे।
— Ashok Gehlot (@ashokgehlot51) May 19, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.