Shot Dead | മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദീഖി വെടിയേറ്റ് മരിച്ചു


● തന്റെ മകന്റെ ഓഫീസിന് സമീപം വച്ചാണ് ദാരുണ സംഭവം
● കഴിഞ്ഞ ഫെബ്രുവരിയിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച എൻസിപിയിലേക്ക് ചേർന്നിരുന്നു
മുംബൈ: (KVARTHA) മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും എൻസിപി (അജിത് പവാർ വിഭാഗം) നേതാവുമായിരുന്ന ബാബ സിദ്ദീഖി വെടിയേറ്റ് മരിച്ചു. ശനിയാഴ്ച വൈകിട്ട്, ബാന്ദ്രയിലെ തന്റെ മകന്റെ ഓഫീസിന് സമീപം വച്ചാണ് ദാരുണ സംഭവം ഉണ്ടായത്.
മൂന്ന് അക്രമികൾ ചേർന്ന് സിദ്ദീഖിയെ മൂന്ന് തവണ വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ സിദ്ദീഖിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിദ്ദീഖി കഴിഞ്ഞ ഫെബ്രുവരിയിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച എൻസിപിയിലേക്ക് ചേർന്നിരുന്നു. ബോളിവുഡിൽ വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്താണ് ഈ സംഭവം ഉണ്ടായത്. പൊലീസ് കൊലപാതകത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകം സംസ്ഥാനത്തെ ഞെട്ടിച്ചു.
#BabasahebSiddiqui #Maharashtra #Mumbai #murder #politics #India #NCP