SWISS-TOWER 24/07/2023

Ashok Chavan | മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേരുമെന്ന് റിപോര്‍ട്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേരുമെന്ന് റിപോര്‍ട്. അശോക് ചവാനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ട്രൈബ്യൂണ്‍ ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. മഹാരാഷ്ട്ര നിയമസഭയില്‍ നിന്നുള്ള രാജിക്കത്ത് അദ്ദേഹം സമര്‍പ്പിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് അശോക് ചവാന്റെ കൂറുമാറ്റം.

കോണ്‍ഗസില്‍ നിന്ന് രാജി വെച്ച് ശിവസേനയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറയ്ക്ക് ശേഷം പാര്‍ടിയില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവാണ് ചവാന്‍. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായി. അതിനിടെ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ എംപിയുമായ നാനാ പടോലെയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ചവാന്റെ രാജി എന്നാണ് വിവരം. താന്‍ ബി ജെ പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നേരത്തേ ചവാന്‍ തള്ളിക്കളഞ്ഞിരുന്നു.
Aster mims 04/11/2022

Ashok Chavan | മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേരുമെന്ന് റിപോര്‍ട്


Keywords: Former Maharashtra CM Ashok Chavan quits Congress, may join BJP ahead of LS polls, New Delhi, News, Former Maharashtra Chief Minister, Ashok Chavan, Resignation, Congress, BJP, Lok Sabha Election, Media, Report, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia