POCSO | 'അമ്മയ്‌ക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് മോശമായി പെരുമാറി'; കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

 


ബെംഗ്‌ളൂറു: (KVARTHA) 2021 ലാണ് ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. 2019 മുതല്‍ 2021 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു ബിജെപിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ യെദിയൂരപ്പ. ഇപ്പോഴിതാ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ പൊലീസ് പോക്‌സോ കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ബെംഗ്‌ളൂറു സദാശിവ നഗര്‍ പൊലീസാണ് യെദിയൂരപ്പയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച (14.03.2024) രാത്രിയാണ് കേസെടുത്തത്. പോക്‌സോയ്ക്ക് പുറമേ ഐപിസി-354 എ വകുപ്പും കേസില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 2 നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

POCSO | 'അമ്മയ്‌ക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് മോശമായി പെരുമാറി'; കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് 81 കാരനായ യെദിയൂരപ്പ മോശമായി പെരുമാറിയെന്നാണ് പരാതി. വഞ്ചനാക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും മാതാവും യെദിയൂരപ്പയോട് സഹായം ചോദിച്ച് എത്തിയപ്പോഴാണ് പീഡനമെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, National, National-News, Police-News, Former Karnataka Chief Minister, Yediyurappa, Booked, POCSO Act, Case, Police, Molestation, Karnataka News, Former Karnataka Chief Minister Yediyurappa booked under POCSO Act.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia