Sadananda Gowda | 'ഒരു കാരണവശാലും കോൺഗ്രസിൽ ചേരില്ല'; ബി ജെ പിയെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യമെന്ന് കർണാടക മുൻ മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ; തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നതായും അറിയിപ്പ്
Mar 21, 2024, 13:37 IST
ബെംഗ്ളുറു: (KVARTHA) ഒരു കാരണവശാലും കോൺഗ്രസിൽ ചേരില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഡിവി സദാനന്ദ ഗൗഡ. ബെംഗ്ളുറു നോർത്ത് ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയായ സദാനന്ദ ഗൗഡയ്ക്ക് ഇത്തവണ സീറ്റ് നൽകിയിട്ടില്ല. ഇതേ തുടർന്ന് അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് തള്ളിയ അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് ബെംഗ്ളുറു സഞ്ജയ നഗറിലെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബെംഗ്ളുറു നോർത്ത് സീറ്റ് നഷ്‌ടപ്പെട്ടതിനാൽ എനിക്ക് വേദനിച്ചു എന്നത് സത്യമാണ്. എന്നാൽ ഒരു കാരണവശാലും കോൺഗ്രസ് പാർട്ടിയിൽ ചേരില്ല. ബിജെപിയെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. സീറ്റ് തരാമെന്ന് അറിയിച്ച് കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ടെങ്കിലും താൻ കോൺഗ്രസിൽ ചേരില്ല. തന്റെ ഈ അവസ്ഥയ്ക്ക് കാരണമായവർ പശ്ചാത്തപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോദിയും ബിജെപിയും കർണാടകയിൽ ഉണ്ടാകണം. സങ്കുചിതത്വവും അഴിമതിയും ജാതീയതയും ഇല്ലാത്ത പാർട്ടിയായി ബിജെപി മാറണം. ഞാൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വിശ്വസ്ത പ്രവർത്തകനാണ്. ഞാൻ ഒരു ഒറ്റയാൾ പട്ടാളമല്ല. പാർട്ടിയിലെ ചിലർ ശുദ്ധീകരണം ആഗ്രഹിക്കുന്നു. ഇവരെ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Lok Sabha Election, DV Sadananda Gowda, Politics, Karnataka, Bangalore, Congress, BJP, Press Meet, Narendra Modi, Former Karnataka chief minister and BJP leader DV Sadananda Gowda quits electoral politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.