Kasturirangan | മുന്‍ ഐ എസ് ആര്‍ ഒ മേധാവി കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Jul 10, 2023, 21:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ലൂര്‍: (www.kvartha.com) മുന്‍ ഐ എസ് ആര്‍ ഒ മേധാവി കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീലങ്കയില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട കസ്തൂരിരംഗനെ അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ബെംഗ്ലൂറില്‍ എത്തിക്കുകയായിരുന്നു.
ബെംഗ്ലൂറിലെ നാരായണ ഹൃദയാലയത്തില്‍ പ്രവേശിപ്പിച്ച കസ്തൂരിരംഗന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ദേവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് 83-കാരനായ ഡോ. കസ്തൂരിരംഗന്‍ ശ്രീലങ്കയില്‍ എത്തിയത്. കര്‍ണാടക സര്‍കാര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ അറിയിച്ചു. കസ്തൂരി രംഗന്‍ രാജ്യസഭാംഗമായിരുന്നു. 2004 മുതല്‍ 2009 വരെ ബെംഗ്ലൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്നു.

Keywords: Former ISRO chief Kasturirangan suffers heart attack in Sri Lanka, being brought to Bengaluru, Bengaluru, News, Former ISRO Chief Kasturirangan, Helicopter, Doctor, Treatment, Hospitalized, Heart Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.