Road Accident | കാറും ട്രകും കൂട്ടിയിടിച്ചു; മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു
Jul 5, 2023, 18:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മീററ്റ്: (www.kvartha.com) മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ഇവര്‍ സഞ്ചരിച്ച എസ്‌യുവി ട്രെയിലര്‍ ട്രകുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി മീററ്റില്‍വെച്ചാണ് അപകടം നടന്നത്.
രാത്രി 9.30ഓടെ കാറിന് പിന്നില്‍ ട്രക് ഇടിക്കുകയായിരുന്നെന്ന് പ്രവീണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പ്രവീണ്‍ കുമാറും മകനും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍ കാര്‍ തകര്‍ന്നതായും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.
'ദൈവാനുഗ്രഹം കൊണ്ടാണ് ഞങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടതും, ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നതും. ബന്ധുവിനെ യാത്രയാക്കിയശേഷം തിരികെ വരുമ്പോള്‍ ഞങ്ങളുടെ വാഹനത്തിന് പിന്നില്‍ വലിയൊരു ട്രക് ഇടിച്ചു. ഞങ്ങളുടേത് വലിയ വാഹനം അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പരുക്കേല്‍ക്കേല്‍ക്കുമായിരുന്നു.' പ്രവീണ്‍ കുമാര്‍ പറഞ്ഞു.
സ്വിങ് ബോളിങ്ങില്‍ പേരുകേട്ട പ്രവീണ്‍ കുമാര്‍ കുടുംബത്തോടൊപ്പം മീററ്റിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇന്‍ഡ്യയ്ക്കായി ആറ് ടെസ്റ്റ്, 68 ഏകദിനം, 10 ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ക്രികറ്റ് മതിയാക്കിയ ശേഷം റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്താണ് പ്രവീണ്‍ കുമാര്‍ ജീവിക്കുന്നത്. റസ്റ്ററന്റും നടത്തുന്നുണ്ട്.
Keywords: News, National, National-News, Accident-News, Car Crash, Accident, Meerut, Survive, Praveen Kumar, Former India cricketer Praveen Kumar narrowly survives car accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

