SWISS-TOWER 24/07/2023

Caution | കാനഡയിലേക്ക് പഠിക്കാൻ പോകുന്നവർക്ക് മുന്നറിയിപ്പുമായി മുൻ ഹൈകമ്മീഷണർ

 
former high commissioners warning for students going to can
former high commissioners warning for students going to can

Representational image generated by Meta AI

ADVERTISEMENT

● ഇന്ത്യൻ വിദ്യാർഥികൾക്ക് നിലവാരം കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമേ പ്രവേശനം ലഭിക്കുന്നുള്ളൂ. 
●  പ്രശസ്ത സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നത് വളരെ കുറച്ച് വിദ്യാർഥികൾക്കാണ്. 

ന്യൂഡെൽഹി: (KVARTHA) കാനഡയിലെ ഉന്നത പഠനത്തിന് ലക്ഷങ്ങൾ മുടക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ഹൈകമ്മീഷണർ സഞ്ജയ് വർമ. 'അദ്ദേഹം പറയുന്നത് അനുസരിച്ച്, ഇന്ത്യ-കാനഡ ബന്ധം വഷളായതിനു ശേഷം കാനഡയിലെ ഇന്ത്യൻ വിദ്യാർഥികൾ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. വിദേശപഠനത്തിനായി കൂടുതലും കാനഡയും അമേരിക്കയുമാണ് വിദ്യാർഥികൾ ആശ്രയിക്കുന്നത്. 

Aster mims 04/11/2022

തന്റെ കാലയളവിൽ പ്രതിവാരം രണ്ട് വിദ്യാർഥികളുടെയെങ്കിലും മൃതശരീരങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ഇവരെല്ലാം ആത്മഹത്യ ചെയ്തവരാണ്. കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർഥികൾക്ക് നിലവാരം കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമേ പ്രവേശനം ലഭിക്കുന്നുള്ളൂ. ഇത് അവരെ വലിയ വിഷാദത്തിലാക്കുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

നാലേകാൽ ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് ഇപ്പോൾ കാനഡയിൽ പഠിക്കുന്നത്. കാനഡയിലെ ടൊറോന്റോ സർവകലാശാല, മാക്ഗിൽ യൂനിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നത് വളരെ കുറച്ച് വിദ്യാർഥികൾക്കാണ്. ബാക്കിയുള്ളവർക്ക് നിലവാരം കുറഞ്ഞ കോളജുകളിൽ പഠിക്കേണ്ടി വരുന്നു. ഇവിടത്തെ ക്ലാസുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമായിരിക്കും. ഇത് വിദ്യാർത്ഥികളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണ്.

ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധിയെ തുടർന്ന് തിരിച്ചു വിളിക്കപ്പെട്ട സഞ്ജയ്, പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ദുരിതങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

#CanadaStudies #IndianStudents #SanjayVerma #MentalHealth #StudyAbroad #Caution

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia