Dredger Scam | ജേക്കബ് തോമസിന് തിരിച്ചടി; ഡ്രജര്‍ അഴിമതിക്കേസ് റദ്ദാക്കിയ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ, അന്വേഷണം തുടരാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഡ്രജര്‍ അഴിമതിക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസ് ഉള്‍പെട്ട വിജിലന്‍സ് കേസ് റദ്ദാക്കിയ ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിനോട് നിര്‍ദേശിച്ചു.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജര്‍ ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് ആരോപിച്ച് ജേക്കബ് തോമസിനെതിരെ 2019 ല്‍ ആണ് വിജിലന്‍സ് കേസ് എടുത്തത്. അതേസമയം, ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. ഇടപാടുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍കാരിന്റെ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് അഭയ് എസ് ഓകാ, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് വിജിലന്‍സിന്റെ അന്വേഷണം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാനാണ് അനുമതിയെന്നും എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈകോടതി നടപടി തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 

ഡ്രജര്‍ അഴിമതിക്കേസ് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍കാരാണ് സുപ്രീം കോടതിയില്‍ അപീല്‍ നല്‍കിയത്. ഹോളന്‍ഡിലെ കംപനിയില്‍ നിന്നു ഡ്രജര്‍ വാങ്ങിയതിന്റെ പല വസ്തുതകളും സര്‍കാരില്‍നിന്ന് മറച്ചുവച്ചെന്ന് അപീലില്‍ ആരോപിക്കുന്നു. 

വിജിലന്‍സെടുത്ത കേസ് പിന്നീട് ഹൈകോടതി റദ്ദാക്കി. സര്‍കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പെട്ട ഡിപാര്‍ട്‌മെന്റ് പര്‍ചേസ് കമിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രജര്‍ വാങ്ങിയതെന്നും ജേക്കബ് തോമസിന്റെ പേരില്‍ മാത്രം എടുത്ത കേസ് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയായിരുന്നു ഇത് റദ്ദാക്കിയത്. ടെന്‍ഡര്‍ നടപടികളില്‍ ജേക്കബ് തോമസിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് അപീലില്‍ ആരോപണമുണ്ടായിരുന്നു.

Dredger Scam | ജേക്കബ് തോമസിന് തിരിച്ചടി; ഡ്രജര്‍ അഴിമതിക്കേസ് റദ്ദാക്കിയ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ, അന്വേഷണം തുടരാം



Keywords:  News, Case, News, National, National-News, Dredger Scam, Former DGP, Jacob Thomas, Investigation, Supreme Court, Former DGP Jacob Thomas Faces Investigation: Supreme Court Halts Arrest.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia