Bhaskar Rao | കര്‍ണാടകയില്‍ മുന്‍ പൊലീസ് കമീഷണര്‍ ഭാസ്‌കര്‍ റാവു എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നു; എന്‍ ഡി എ സര്‍കാരിന് മാത്രമേ ഇന്‍ഡ്യയെ ശക്തിപ്പെടുത്താന്‍ കഴിയൂ എന്ന് വാദം

 


ബെംഗ്ലൂര്‍: (www.kvartha.com) കര്‍ണാടകയില്‍ മുന്‍ പൊലീസ് കമീഷണര്‍ ഭാസ്‌കര്‍ റാവു എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മെയ് മാസത്തില്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഭാസ്‌കര്‍ റാവുവിന്റെ കൂടുമാറ്റം. എഎപിയുടെ പ്രകടനപത്രിക കമിറ്റി ചെയര്‍മാനായിരുന്ന റാവു കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് പാര്‍ടിയില്‍ ചേര്‍ന്നത്.

Bhaskar Rao | കര്‍ണാടകയില്‍ മുന്‍ പൊലീസ് കമീഷണര്‍ ഭാസ്‌കര്‍ റാവു എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നു; എന്‍ ഡി എ സര്‍കാരിന് മാത്രമേ ഇന്‍ഡ്യയെ ശക്തിപ്പെടുത്താന്‍ കഴിയൂ എന്ന് വാദം

11 മാസം കഴിഞ്ഞപ്പോള്‍ തന്നെ പാര്‍ടി വിടുകയും ചെയ്തു. എഎപിയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നും അഴിമതിക്കെതിരെ പോരാടാനെന്ന പേരിലാണ് പാര്‍ടി സംഭാവന ശേഖരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ സാന്നിധ്യത്തിലാണ് റാവു ബിജെപി അംഗത്വമെടുത്തത്. ബിജെപിക്ക് മാത്രമേ ഇന്‍ഡ്യയെ ശക്തിപ്പെടുത്താന്‍ കഴിയൂ എന്നും പാര്‍ടി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ബിജെപിയില്‍ ലഭിക്കുന്ന പ്രാധാന്യം ആകര്‍ഷിച്ചു എന്നും അംഗത്വമെടുത്തശേഷം ഭാസ്‌കര്‍ റാവു പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമൈ, മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ മാര്‍ഗനിര്‍ദേശം തേടുമെന്നും അദ്ദേഹം അറിയിച്ചു. മാര്‍ച് നാലിന് കര്‍ണാടകയിലെ ദാവന്‍ഗെരയില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഭാസ്‌കര്‍ റാവു പാര്‍ടി വിട്ടതെന്നത് ശ്രദ്ധേയമാണ്.

Keywords: Former Bengaluru top cop Bhaskar Rao joins BJP after quitting AAP, Bangalore, News, Politics, AAP, BJP, Prime Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia