'അയൽവാസിയുടെ വീട്ടുവാതിൽക്കൽ മൂത്രമൊഴിച്ചും മറ്റും ശല്യം'; എബിവിപി മുൻ ദേശീയ അധ്യക്ഷൻ അറസ്റ്റിൽ; തെളിവായി വീഡിയോയും ചിത്രങ്ങളും

 


ചെന്നൈ: (www.kvartha.com 20.03.2022) അഖില ഭാരതീയ വിദ്യാർഥി പരിഷതിന്റെ (ABVP) മുൻ ദേശീയ അധ്യക്ഷൻ ഡോ. സുബ്ബയ്യ ഷൺമുഖം (62) ശനിയാഴ്ച ചെന്നൈയിൽ അറസ്റ്റിലായി. മൂത്രമൊഴിച്ചും ഉപയോഗിച്ച സർജികൽ മാസ്‌കുകൾ വീട്ടുവാതിൽക്കൽ എറിഞ്ഞും അയൽവാസിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് അയൽവാസി നൽകിയ പരാതിയെ തുടർന്ന് ചെന്നൈ ആദംബാക്കം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

   
'അയൽവാസിയുടെ വീട്ടുവാതിൽക്കൽ മൂത്രമൊഴിച്ചും മറ്റും ശല്യം'; എബിവിപി മുൻ ദേശീയ അധ്യക്ഷൻ അറസ്റ്റിൽ; തെളിവായി വീഡിയോയും ചിത്രങ്ങളും


ചെന്നൈയിലെ അപാർട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന 62 കാരിയായ വിധവയാണ് പരാതിക്കാരി. രണ്ട് വർഷം മുമ്പ് രെജിസ്റ്റർ ചെയ്ത പരാതിയിൽ അയൽവാസി സിസിടിവി ദൃശ്യങ്ങളും ഫോടോകളും തെളിവായി സമർപിച്ചു. സ്ത്രീയുടെ രണ്ട് പാർകിംഗ് സ്ഥലങ്ങളിൽ ഒന്ന് ഉപയോഗിക്കാൻ അനുമതി തേടി ഷൺമുഖം സ്ത്രീയെ സമീപിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടതെന്ന് പരാതിയിൽ പറയുന്നു.

'സ്ത്രീ അതിന് വാടക ആവശ്യപ്പെട്ടപ്പോൾ അയാൾ പ്രകോപിതനായി. പാർകിംഗ് സ്ഥലത്തെ സൈൻ ബോർഡാണ് ഇയാൾ ആദ്യം തകർത്തതെന്നാണ് പരാതി. അതിനുശേഷം, സ്ത്രീ സസ്യഭുക്കാണെന്ന് നന്നായി അറിഞ്ഞുകൊണ്ട് നിങ്ങൾക്ക് ചികൻ വേണോ എന്ന് ചോദിച്ച് കോളുകൾ ഉൾപെടെ നിരവധി പ്രവർത്തനങ്ങൾ തുടർന്നു. വാതിലിനു മുന്നിൽ മൂത്രമൊഴിക്കുക, ഉപയോഗിച്ച സർജികൽ മാസ്‌കുകൾ വലിച്ചെറിയുക, മാലിന്യം, ചപ്പുചവറുകൾ എന്നിവ വാതിൽപ്പടിയിൽ വലിച്ചെറിയുക എന്നിവയാണ് മറ്റ് പരാതികൾ', പൊലീസ് പറഞ്ഞു.

വിവാദങ്ങളും വൈറലായ സിസിടിവി ദൃശ്യങ്ങളും ഉണ്ടായിരുന്നിട്ടും, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2020 ഒക്ടോബറിൽ മധുരയിൽ വരാനിരിക്കുന്ന എയിംസിന്റെ ബോർഡ് അംഗമായി ഷൺമുഖത്തെ നിയമിച്ചത് വലിയ വിമർശനം ഉയർത്തിയിരുന്നു.

Keywords: Former ABVP national president arrested in Tamil Nadu 'for urinating' at neighbour's doorstep, National, Chennai, News, Top-Headlines, ABVP, Tamilnadu, National, Arrested, CCTV, Police, Custody.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia