Flight Row | വിമാന യാത്രയ്ക്കിടയിലെ മോശം പെരുമാറ്റങ്ങള്‍ക്ക് അറുതിയില്ലേ? എയര്‍ ഹോസ്റ്റസിനെ വിദേശ സഞ്ചാരി ഒപ്പമിരിക്കാന്‍ നിര്‍ബന്ധിച്ചെന്നും അടുത്തിരുന്ന ആളോട് അശ്ലീലചുവയോടെ സംസാരിച്ചെന്നും പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പനജി: (www.kvartha.com) ദിനം പ്രതി വിമാന യാത്രയ്ക്കിടയിലെ മോശം പെരുമാറ്റങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് കാണുന്നത്. ഗോ ഫസ്റ്റ് വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരന്‍ മോശമായി പെരുമാറിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംഭവം സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
Aster mims 04/11/2022

Flight Row | വിമാന യാത്രയ്ക്കിടയിലെ മോശം പെരുമാറ്റങ്ങള്‍ക്ക് അറുതിയില്ലേ? എയര്‍ ഹോസ്റ്റസിനെ വിദേശ സഞ്ചാരി ഒപ്പമിരിക്കാന്‍ നിര്‍ബന്ധിച്ചെന്നും അടുത്തിരുന്ന ആളോട് അശ്ലീലചുവയോടെ സംസാരിച്ചെന്നും പരാതി

ജനുവരി അഞ്ചിന് ഡെല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലാണ് സംഭവം. എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും വിമാനത്തിനുള്ളില്‍ മോശം പെരുമാറ്റമുണ്ടായത്.

വിദേശ യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ ഒപ്പമിരിക്കാന്‍ നിര്‍ബന്ധിക്കുകയും അടുത്തിരുന്ന ആളോട് അശ്ലീലചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. വിമാനം ഗോവയിലെ മോപ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ഇയാളെ സിഐഎസ്എഫിന് കൈമാറിയതായി അധികൃതര്‍ പറഞ്ഞു.

പരാതി ഉയര്‍ന്നതോടെ സംഭവത്തെക്കുറിച്ച് വിമാന കംപനി ഡിജിസിഎയേയും അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായാല്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഡിജിസിഎ വിമാന കംപനികള്‍ക്ക് മര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. അതിനുശേഷമുള്ള ആദ്യ കേസാണിത്.

എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മദ്യലഹരിയില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ മുംബൈ സ്വദേശി ശങ്കര്‍ മിശ്രയെ(34) ബെംഗ്ലൂറില്‍നിന്ന് കഴിഞ്ഞ ദിവസം ഡെല്‍ഹി പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഡെല്‍ഹിയിലെത്തിച്ച് മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു.

ന്യൂയോര്‍കില്‍നിന്ന് ഡെല്‍ഹിയിലേക്കുള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ കഴിഞ്ഞ നവംബര്‍ 26-ന് മിശ്ര 71-കാരിയായ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചെന്നാണ് പരാതി.

Keywords: Foreigner's 'Sit With Me' Request To Flight Attendant On Plane Sparks Row, Goa, Flight, Controversy, Complaint, Passenger, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia