Taj Mahal | പാദരക്ഷകൾ കയ്യിൽ തൂക്കി താജ്മഹലിൽ നഗ്നപാദരായി നടന്ന് ഒരു കൂട്ടം വിദേശ വിനോദസഞ്ചാരികൾ; ഫോട്ടോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

 


ആഗ്ര: (www.kvartha.com) ഒരു കൂട്ടം വിദേശ വിനോദസഞ്ചാരികൾ പാദരക്ഷകൾ കൈകളിൽ തൂക്കി താജ്മഹലിൽ നഗ്നപാദരായി നടക്കുന്നതിന്റെ ഫോട്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. വേണ്ട സൗകര്യങ്ങൾ നൽകിയില്ലെന്ന് സംഭവത്തിൽ അധികൃതർക്കെതിരെ നിരവധി പേർ വിമർശനം ഉന്നയിച്ചിരുന്നു. അതിനിടെ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI).
  
Taj Mahal | പാദരക്ഷകൾ കയ്യിൽ തൂക്കി താജ്മഹലിൽ നഗ്നപാദരായി നടന്ന് ഒരു കൂട്ടം വിദേശ വിനോദസഞ്ചാരികൾ; ഫോട്ടോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

താജ്മഹലിൽ പാദരരക്ഷകളുടെ മുകളിൽ ധരിക്കുന്നതിനായി കവർ നൽകുന്നത് സംബന്ധിച്ച് വിനോദസഞ്ചാരികൾ അറിയാതെ പോയതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് എഎസ്ഐ അധികൃതർ പറഞ്ഞു. താജ്മഹൽ ഗേറ്റിൽ ഓരോ വിദേശ വിനോദസഞ്ചാരികൾക്കും ഒരു ജോടി ഷൂ കവറുകളും വെള്ളത്തിന്റെ കുപ്പിയുമടങ്ങിയ കിറ്റ് നൽകുന്നുണ്ട്. എന്നിരുന്നാലും, ഈ വിനോദസഞ്ചാരികൾ ഷൂ കവറുകൾ ഉപയോഗിക്കാൻ തയ്യാറായിട്ടുണ്ടാവില്ല, അല്ലെങ്കിൽ ചില കാരണങ്ങളാൽ അവർക്ക് ഗേറ്റിൽ നിന്ന് സൗജന്യ ഷൂ കവറുകൾ ലഭിച്ചിരിക്കില്ലെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

അതേസമയം, വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾക്ക് ഷൂ കവറുകൾ നൽകുന്നത് ആഗ്ര ഡവലപ്‌മെന്റ് അതോറിറ്റിയും പ്രാദേശിക ടൂറിസം സംഘടനകളും തമ്മിൽ പലപ്പോഴും തർക്ക വിഷയമാണെന്ന് പ്രദേശവാസികളും പറയുന്നു. പ്രധാന ഖബറിടത്തിൽ പാദരക്ഷ ധരിച്ച് നടക്കാൻ വിനോദസഞ്ചാരികൾക്ക് അനുവാദമില്ല. അതേസമയം വേനൽക്കാലത്ത് ചൂടുള്ള മാർബിൾ തറയിൽ നഗ്നപാദരായി നടക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ ഷൂ കവറുകൾ വിനോദസഞ്ചാരികൾക്ക് നൽകിവരുന്നുണ്ട്.

എന്നിരുന്നാലും, ഷൂ കവറുകൾ എല്ലായ്പ്പോഴും കുറവാണെന്നും കരിഞ്ചന്തക്കാർ ഇത് മുതലെടുക്കുകയും താജ്മഹലിൽ എത്തുന്നതിന് മുമ്പ് വിനോദസഞ്ചാരികൾക്ക് ഷൂ കവറുകൾ വിൽക്കുകയും ചെയ്യുന്നുവെന്ന് പരാതിയുണ്ട്.

Taj Mahal, Malayalam, News, Tourist Places, Foreign Tourists, Viral, Shoe Cover, Water Bottle, Agra, Foreign tourists walk barefoot at Taj Mahal, Archaeological Survey of India reacts after pic goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia