വിദേശ പൗരന്മാർ ഡെൽഹിയിലെ പൊലിസ് സ്റ്റേഷൻ ആക്രമിച്ചെന്ന സംഭവം; 53 പേർ അറസ്റ്റിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 01.10.2021) ഡെൽഹിയിൽ വിദേശ പൗരന്മാർ പൊലിസ് സ്റ്റേഷൻ ആക്രമിച്ചെന്ന സംഭവത്തിൽ 53 പേർ അറസ്റ്റിലായെന്ന് പൊലിസ്. തിങ്കളാഴ്ചയാണ് അറസ്റ്റിന് കാരണമായ സംഭവങ്ങൾ തുടങ്ങുന്നത്. ദ്വാരക ജില്ലയിലെ മോഹൻ ഗാർഡെൻ പൊലിസ് സ്റ്റേഷനാണ് ആക്രമിക്കപ്പെട്ടത്. അക്രമികളിൽ ഭൂരിഭാഗവും നൈജീരിയൻ പൗരന്മാരാണെന്നും പൊലിസ് പറഞ്ഞു.
Aster mims 04/11/2022

വിദേശ പൗരന്മാർ ഡെൽഹിയിലെ പൊലിസ് സ്റ്റേഷൻ ആക്രമിച്ചെന്ന സംഭവം; 53 പേർ അറസ്റ്റിൽ

സംഭവത്തെ കുറിച്ച് പൊലിസ് വിശദീകരിക്കുന്നത് ഇങ്ങനെ: തിങ്കളാഴ്ച നൈജീരിയൻ പൗരനായ ഒരാളെ മരിച്ച നിലയിൽ സ്ഥലത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മരണം നടന്നത് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ച് കൂടെ വന്നവർ ബഹളം കൂട്ടി. ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. പൊലിസ് എത്തി മെഡിക്കൽ പരിശോധനയും മറ്റ് കാര്യങ്ങളും ചെയ്യുന്നതിനിടയിൽ ആശുപത്രിയിലുണ്ടായിരുന്ന നൈജീരിയൻ പൗരന്മാർ പൊലിസുമായും വാക്കേറ്റമുണ്ടായി. പെട്ടെന്ന് ഏതാണ്ട് നൂറോളം നൈജീരിയൻ പൗരന്മാർ മോഹൻ ഗാർഡൻ പൊലിസ് സ്റ്റേഷനിലേയ്ക്ക് കൂട്ടമായി എത്തുകയും പൊലിസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ എ എസ് ഐ ഉൾപെടെ മൂന്ന് പൊലിസുകാർക്ക് പരിക്കേറ്റു. 

സംഭവ ദിവസം തന്നെ പൊലിസ് എട്ട് നൈജീരിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി ക്യാമറയുടെ സഹായത്തോടെയാണിപ്പോൾ കൂടുതൽ അറസ്റ്റുകൾ ഉണ്ടായിരിക്കുന്നത്. ഇതുവരെ 53 പേർ അറസ്റ്റിലായതായി പൊലിസ് വ്യക്തമാക്കി. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. 

SUMMARY: New Delhi: The Delhi Police have arrested 53 foreign nationals for allegedly attacking a police station in the national capital, official sources said on Friday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia