Supreme Court | 'നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമേറിയ വിഷയം'; രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സുപ്രീം കോടതി; സത്യവാങ്മൂലം സമര്‍പിക്കാന്‍ നിര്‍ദേശം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമേറിയ വിഷയമാണെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതി. ഇത് നിര്‍ത്തലാക്കിയില്ലെങ്കില്‍ വളരെ പ്രയാസമേറിയ സാഹചര്യം ഉടലെടുക്കുമെന്നും കേന്ദ്ര സര്‍കാരിന്റെ ഭാഗത്ത് നിന്ന് ആത്മാര്‍ഥമായ പരിശ്രമമുണ്ടാകണമെന്നും ജസ്റ്റിസുമാരായ എംആര്‍ ഷാ, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
       
Supreme Court | 'നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമേറിയ വിഷയം'; രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സുപ്രീം കോടതി; സത്യവാങ്മൂലം സമര്‍പിക്കാന്‍ നിര്‍ദേശം

നിര്‍ബന്ധിത മതംമാറ്റങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ സമര്‍പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. സമ്മര്‍ദം ചെലുത്തിയും ബലംപ്രയോഗിച്ചുമുള്ള മതംമാറ്റങ്ങള്‍ വളരെ അപകടരമാണെന്നും എല്ലാവര്‍ക്കും സ്വന്തം മതത്തില്‍ വിശ്വസിക്കാനുള്ള അവകാശമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഇക്കാര്യത്തില്‍ എന്ത് നടപടിയാണെടുക്കുന്നതെന്ന കാര്യം കോടതിയെ അറിയിക്കണമെന്ന് ജഡ്ജുമാര്‍ നിര്‍ദേശിച്ചു. മതസ്വാതന്ത്ര്യമാകാമെന്നും എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം വഴി മതസ്വാതന്ത്ര്യമുണ്ടാകില്ലെന്നും കോടതി വിലയിരുത്തി. ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി. കേസ് നവംബര്‍ 28ന് വീണ്ടും പരിഗണിക്കും.

Keywords:  Latest-News, National, Top-Headlines, Supreme Court of India, Supreme Court, Verdict, Religion, Forced religious conversion very serious matter, says Supreme Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia