ലക്നോ: (www.kvartha.com 31.10.2017) യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ യുപി മുഴുവനും കാവി പുതക്കാനൊരുങ്ങുകയാണ്. നേരത്തെ സര്‍ക്കാരിന്റെ പല പദ്ധതികളും ഓഫീസുകളും എല്ലാം കാവി വല്‍ക്കരിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.
ഇപ്പോള്‍ സംസ്ഥാനത്തെ ഭരണസിരാകേന്ദ്രത്തിന്റെ മുഖ്യകാര്യാലയത്തിനും കാവി നിറം നല്‍കിയിരിക്കുകയാണ് ആദിത്യനാഥ് സര്‍ക്കാര്‍. നേരത്തെ, സര്‍ക്കാര്‍ ബസുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ ബാഗുകള്‍ക്കും കാവി നിറം നല്‍കിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ലക്നോയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭവനിന്റെ അഞ്ചാം നിലയിലാണ് യോഗി ആദിത്യനാഥിന്റെ ഓഫീസ്. ഈ കെട്ടിടത്തിന്റെ മതിലുതൊട്ട് പുറത്തെ ചുമരിനും ടെറസ്സിനുമെല്ലാം വെള്ളയും കാവിയും ഇടകലര്‍ന്ന നിറമാണ് പൂശിയിരിക്കുന്നത്. പല നിറങ്ങളും നോക്കിയെങ്കിലും കാവിയാണ് നല്ലതെന്ന് കണ്ട് തെരഞ്ഞെടുക്കുകയായിരുന്നെന്ന് സംസ്ഥാന പ്രോപ്പര്‍ട്ടി ഓഫീസര്‍ പറഞ്ഞു.
മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം യോഗി ആദിത്യനാഥ് തന്റെ ഇരിപ്പിടത്തിലെ വിരിയുടെ നിറവും കാര്‍ സീറ്റിന്റെ നിറവും കാവിയാക്കി മാറ്റിയിരുന്നു. അടുത്തിടെ സര്‍ക്കാര്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് പുറത്തിറക്കിയ ബസുകള്‍ക്കും കാവിനിറമായിരുന്നു. ബസുകള്‍ അലങ്കരിച്ച് ബലൂണുകളും കാവി നിറത്തിലായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Lucknow, National, News, Yogi Adityanath, Office,

#UttarPradesh: CM office in Lucknow being painted in saffron color, work underway pic.twitter.com/dihzG8Xpry— ANI UP (@ANINewsUP) October 31, 2017
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Lucknow, National, News, Yogi Adityanath, Office,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.