മുലായംസിങിന്റെ 75 ാം പിറന്നാളിന് ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് ലക്ഷങ്ങള്‍
Nov 21, 2014, 16:06 IST
ADVERTISEMENT
ലഖ്നോ: (www.kvartha.com 21.11.2014) ശനിയാഴ്ച നടക്കാനിരിക്കുന്ന സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ 75ാം ജന്മദിനം രാജകീയമായി ആഘോഷിക്കാനുള്ള ഒരുക്കത്തില്‍ അനുയായികള്‍. ഇതിനു വേണ്ടി ലക്ഷങ്ങളാണ് പൊടിപൊടിക്കുന്നത്. അതേസമയം പിറന്നാള്‍ ആഘോഷത്തിനുള്ള പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്നത് ആരോപണത്തിന് ഇടയാക്കിയിട്ടുണ്ട്.
രാംപൂരില്‍ ഘോഷയാത്ര, അലങ്കരിച്ച വാഹനത്തില്‍ മുലായമിന്റെ നഗര പ്രദക്ഷിണം, നഗരവീഥിയില്‍ ഉടനീളം കലാപരിപാടികള്‍, സദ്യ എന്നിങ്ങനെ വര്‍ണാഭമായ പരിപാടികളാണ് യു.പി മന്ത്രി അസംഖാന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.
പിറന്നാള്‍ ദിനത്തില്‍ വിക്ടോറിയന്‍ കാലത്തെ കുതിരകളെ പൂട്ടിയ വാഹനത്തിലാണ് മുലായം നഗര പ്രദക്ഷിണം നടത്തുന്നത്. 75 അടി നീളമുള്ള കേക്കാണ് പിറന്നാളിന് മുറിക്കാനായി ഒരുക്കിവെച്ചിരിക്കുന്നത്. പ്രമുഖ ഗായകരുടെ ഗാനമേളയും സാംസ്കാരിക വകുപ്പിന്റെ കലാപരിപാടികളും സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .

Keywords: For Mulayam's Birthday Bash, Imported Victorian-style Buggy and a 75-foot-long Cake, Allegation, Vehicles, Singer, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.