അവിഹിത ബന്ധത്തിലുണ്ടായ കുട്ടിക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ മാതാവ് സാഹചര്യം വ്യക്തമാക്കണം

 


മുംബൈ: (www.kvartha.com 31.10.2014) മാതാവ് അവിവാഹിതയാണെങ്കില്‍ കുട്ടിക്ക് പാസ്‌പോര്‍ട്ടിന് വേണ്ടി അപേക്ഷിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാനുണ്ടായ സാഹചര്യം കൂടി വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. മുംബൈ ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മാതാവ് അവിവാഹിതയാണെങ്കില്‍ പ്രസവിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നത്.

ബലാത്സംഗത്തിനിരയായിട്ടുണ്ടോ, കുട്ടിയുടെ പിതാവിന്റെ പേര് വെളിപ്പെടുത്താന്‍ താല്പര്യപ്പെടാത്തതിന്റെ കാരണം തുടങ്ങിയവയും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടാനച്ഛന്റെ പേര് പാസ്‌പോര്‍ട്ടില്‍ ഉള്‍പെടുത്താന്‍ വിസമ്മതിച്ച അധികൃതര്‍ക്കെതിരെ ഒരു യുവതി സമര്‍പിച്ച ഹര്‍ജി പരിഗണിക്കുന്ന അവസരത്തിലാണ് അവിവാഹിതരായ അമ്മമാരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ കുറിച്ച് കോടതി ആരാഞ്ഞത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സ്‌കൂള്‍ രേഖകളിലും മറ്റും രണ്ടാനച്ഛന്റെ പേരാണ് രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് കൊടുത്തിരിക്കുന്നത്. അതിനാല്‍  പാസ്‌പോര്‍ട്ടിലും രക്ഷകര്‍ത്താവായി രണ്ടാനച്ഛന്റെ പേര് ഉള്‍പ്പെടുത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് രണ്ടാനച്ഛന്റെ പേര് ഉള്‍പ്പെടുത്തണമെങ്കില്‍ കോടതി ഉത്തരവ് വേണമെന്ന  നിലപാടിലായിരുന്നു അധികൃതര്‍.

വിദേശകാര്യ മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡ്വ. പൂര്‍ണിമ ഭാട്ട്യയാണ് കോടതിയെ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്.  ഇക്കാര്യങ്ങള്‍ പാസ്‌പോര്‍ട്ട് മാനുവലില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷക അറിയിച്ചു. എന്നാല്‍ ഇത് രഹസ്യരേഖയായതിനാല്‍ പരാതിക്കാരിക്ക് കൈമാറാന്‍ സാധിക്കില്ലെന്നും  അഭിഭാഷക അറിയിച്ചു.

അതേസമയം പാസ്‌പോര്‍ട്ട് മാനുവല്‍ രഹസ്യരേഖയല്ലെന്നും   അവ മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണെന്നും  കോടതി പറഞ്ഞു. തുടര്‍ന്ന് കേസ് അടുത്ത മാസത്തേക്ക് മാറ്റിവെച്ചു. അതേസമയം അവിവാഹിതയായ മാതാവിനോട് കുട്ടിയുണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് സത്യവാങ്മൂലം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ നടപടിയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അവിഹിത ബന്ധത്തിലുണ്ടായ കുട്ടിക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ മാതാവ് സാഹചര്യം വ്യക്തമാക്കണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  For child's passport, unwed mother needs to declare if she was raped: Centre to HC,  Mumbai, Pregnant Woman, High Court, Advocate, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia