Thyroid & health | ഈ ഭക്ഷണ രീതികള്‍ പിന്തുടര്‍ന്നാല്‍ തൈറോഡ് ഗ്രന്ഥിയുടെ ആരോഗ്യം സംരക്ഷിക്കാം
Mar 9, 2024, 12:01 IST
കൊച്ചി: (KVARTHA) ആരോഗ്യകരമായ ആഹാര ശീലങ്ങളാണ് ശരീരത്തിന് ആവശ്യമുള്ളത്. പല അസുഖങ്ങൾക്കും കാരണം തെറ്റായ ഭക്ഷണ രീതിയാണ്. ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഗ്രന്ഥിക്ക് ഗുണകരമായ ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
എന്താണ് തൈറോയ്ഡ് ഗ്രന്ഥി?
മനുഷ്യ ശരീരത്തിലെ കഴുത്തിന് മുൻഭാഗത്താണ് തൈറോയ്ഡ് ഗ്രന്ഥിയുടെ സ്ഥാനം. ചിത്ര ശലഭത്തിന്റെ ആകൃതിയിലുള്ള ഈ ഗ്രന്ഥി വളർച്ച, വികാസം, ഉപാപചയ പ്രവർത്തനങ്ങളായ ശ്വസനം പോലെയുള്ളതിന് ആവശ്യമായ ഹോർമോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഉപാപചയനിരക്കിലെ വ്യത്യാസം, പ്രമേഹം കൂടുക, എല്ലുകളുടെ നാശം, ഹൃദ്രോഗസാധ്യത, സീലിയാക് ഡിസീസ്, ശരീരഭാരം, മുടി കൊഴിച്ചിൽ ഇങ്ങനെ നിരവധി പ്രശ്നങ്ങൾക്ക് തൈറോയിഡ് ഹോർമോണുകളുടെ അസന്തുലനാവസ്ഥ കാരണമാകും.
തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന രണ്ട് രോഗാവസ്ഥകൾ ആണ് ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം എന്നിവ. ഹോർമോണുകൾ ആവശ്യത്തിന് ഉൽപാദിപ്പിക്കാതെ വരുമ്പോഴാണ് ഹൈപ്പോതൈറോയ്ഡിസം എന്ന അവസ്ഥയിലേക്ക് എത്തിപ്പെടുന്നത്. തൈറോയ്ഡ് ഗ്രന്ഥി കൂടുതൽ തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ശരിയായ ചികിത്സ രീതിയിലൂടെ ഇവ പൂർണമായും ഭേദമാക്കാൻ കഴിയും. എന്നാൽ ചികിത്സാ കാലത്ത് മരുന്ന് മുടക്കിയാൽ ഇത് ശരീരത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. മറ്റു രോഗങ്ങൾ ഉണ്ടാകാനും വഴിയൊരുക്കും. കൊളസ്ട്രോൾ, ഹൃദ്രോഗം, വന്ധ്യത, ഓസ്റ്റിയോ പോറോസിസ് ഇവയെല്ലാം തൈറോയ്ഡിന്റെ തുടർച്ചകളായി ശരീത്തിലേക്ക് പടരും.
വേണം ആരോഗ്യകരമായ ഭക്ഷണം
തൈറോയ്ഡ് പ്രശ്നങ്ങൾക്ക് ആഹാര ശീലങ്ങൾ നന്നാക്കുന്നതിലൂടെ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. സെലെനിയം, അയഡിൻ, സിങ്ക്, കാൽസ്യം, പ്രോട്ടീൻ എന്നിങ്ങനെയുള്ള ധാതുക്കളാണ് തൈറോയ്ഡ് ഗ്രന്ഥിക്ക് ആവശ്യമുള്ളത്. വാരി വലിച്ചുള്ള ഭക്ഷണ ശൈലി ആരോഗ്യകരമല്ല. പോഷകങ്ങൾ നിറഞ്ഞ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പയർ വർഗങ്ങളും ആഹാരത്തിൽ ചേർക്കുക. മെറ്റബോളിസം മെച്ചപ്പെടുത്തുവാൻ ഇതിൽ അടങ്ങിയിട്ടുള്ള പ്രോടീൻ സഹായകരമാകുന്നു. അമിതമായ വിശപ്പ് ഇല്ലാതാക്കുകയും വയറ് നിറഞ്ഞ പോലെ തോന്നിപ്പിക്കുകയും ചെയ്യുന്നത് കൊണ്ട് ശരീര ഭാരം നിയന്ത്രിക്കാനും ബീൻസും പയർ വർഗങ്ങളും നല്ലതാണ്.
മുട്ടയും ആവശ്യത്തിന് കഴിക്കുക. ഇതിൽ അടങ്ങിയിട്ടുള്ള സിങ്ക്, സെലെനിയം, പ്രോട്ടീൻ എല്ലുകൾക്ക് ശക്തി പകരും. ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നതാണ് മുട്ടയിലെ ഘടകങ്ങൾ. തൈറോയ്ഡ് രോഗികൾക്ക് മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കാവുന്നതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളാൻ വെള്ളം ധാരാളം കുടിക്കുന്നത് നല്ലതാണ്. കഫീൻ കൂടുതൽ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുന്നതും ഗുണം ചെയ്യും. ഗോയ്ട്രോജൻസ് കൂടുതലടങ്ങിയ കാബേജ്, കോളിഫ്ലവർ, ചേമ്പ്, നിലക്കടലയെണ്ണ, ബ്രൊക്കോളി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്ന കാര്യത്തിലും സാരമായ സൂക്ഷ്മത പുലർത്തുക.
തക്കാളി, കാപ്സിക്കം തുടങ്ങിയവ തൈറോയ്ഡ് പ്രശ്‌നം ഉള്ളവരിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികളാണ്. വിറ്റാമിൻ സി, നാരുകൾ, ആന്റി ഓക്സിഡന്റുകൾ ഇവ അടങ്ങിയ മറ്റു പച്ചക്കറികളും തൈറോയ്ഡ് രോഗികൾക്ക് നല്ലതാണ്. തൈറോയ്ഡിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ നട്സുകളും നല്ലതാണ്. ചിയ വിത്തുകളും ഭക്ഷണത്തിൽ ഉൾപെടുത്തുക. നല്ല ആഹാര ശീലങ്ങൾക്കൊപ്പം നല്ല വ്യായാമവും കൊണ്ട് ആരോഗ്യം നില നിർത്താൻ ശ്രദ്ധിക്കുക. ഒപ്പം അസുഖം തിരിച്ചറിഞ്ഞ ആദ്യ ഘട്ടത്തിൽ തന്നെ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടുകയും ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യുക.
Keywords: Thyroid, Health, Lifestyle, News, News-Malayalam-News, National, National-News, Health-News, Lifestyle-News, Foods, Function, Foods That Improve Thyroid Function.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.