Constipation | കുട്ടികളിലെ മലബന്ധം: വീട്ടിൽ തന്നെ പരിഹാരമുണ്ട്; വഴികളറിയാം

 


കൊച്ചി: (KVARTHA) കുട്ടികളില്‍ സർവ സാധാരണമാണ് മലബന്ധം. പല മാതാപിതാക്കളുടെയും സങ്കട കാര്യം തന്നെയാണ് ഈ പ്രശ്നം. എന്ത് കൊണ്ടാണ് മലബന്ധം ഉണ്ടാകുന്നത്? ഭക്ഷണ ശൈലി തന്നെയാണ് മലബന്ധം പോലെയുള്ള പ്രശ്നങ്ങളുടെ പ്രധാന കാരണം. പോഷകാഹാരങ്ങളിൽ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്തിയാവണം കുട്ടികൾക്ക് കൊടുക്കേണ്ടത്. നാരുകൾ അടങ്ങിയ കാരറ്റ്, ആപ്പിൾ എന്നിവയും ആഹാരത്തിൽ ഉൾപ്പെടുത്തുക. തൈരും മലബന്ധത്തിന് നല്ലൊരു പരിഹാര മാർഗമാണ്. കാരണം ഇതിൽ ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്.

Constipation | കുട്ടികളിലെ മലബന്ധം: വീട്ടിൽ തന്നെ പരിഹാരമുണ്ട്; വഴികളറിയാം

നല്ല ആഹാരത്തിനൊപ്പം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ദിവസവും രാവിലെ ഉണർന്നത് മുതൽ ഉറങ്ങുന്നത് വരെ വെള്ളം കുടിക്കാൻ കുട്ടികളോട് നിർദേശിക്കുക. ആവശ്യത്തിന് വെള്ളം ശരീരത്തിന് ലഭിക്കാത്തത് കൊണ്ടും മലബന്ധം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. സംസ്കരിച്ച ഭക്ഷണം കഴിക്കുന്നതും കാരണമായേക്കാം അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുക. പാലുൽപ്പന്നങ്ങളും മലബന്ധത്തിന് ചിലപ്പോഴൊക്കെ കാരണമായേക്കാം.

സോർബിറ്റോൾ അടങ്ങിയിട്ടുള്ള പഴങ്ങളായ പ്ലം, പിയർ എന്നിവ കഴിക്കുന്നത് മലബന്ധ പ്രശ്നങ്ങൾക്ക് ഗുണം ചെയ്യും. നേന്ത്രപ്പഴം, സ്ട്രോബെറി, അല്‍പം ഫ്ളാക്സ് സീഡ്സ്‌, ചിയ വിത്തുകൾ ഇവയൊക്കെ ഒരുപരിധി വരെ പ്രതിവിധിയാണ്. രാവിലെ ഉണർന്ന് ആദ്യം തന്നെ വെറും വയറ്റിൽ വെള്ളം കുടിപ്പിക്കുക. ഇത് ഒരു ശീലമാക്കുക. നല്ല നാടൻ ഭക്ഷണം തന്നെ പ്രാതലിന് കഴിപ്പിക്കുക. ബേക്കറി സാധനങ്ങളും മധുര പാനീയങ്ങളും പരമാവധി കുറയ്ക്കുക.

രാത്രി കിടക്കുമ്പോൾ ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിർത്തു രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും മലബന്ധത്തിന് ഉത്തമമാണ്. ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ദൈനംദിന ആഹാര ശീലങ്ങളിൽ നിന്ന് തീർത്തും മാറ്റിയെടുക്കുക. കുട്ടികളിൽ അവരുടെ സ്ഥിരമായുള്ള ശാരീരിക പ്രവർത്തനം ദഹനാവസ്ഥയെ ഉത്തേജിപ്പിക്കും. ഇത് മലബന്ധം തടയാൻ ഗുണകരമാണ്. ടോയ്ലറ്റ് ശീലം പതിവാക്കുക. രാവിലെ ഉണർന്ന ശേഷം ടോയ്‌ലെറ്റിൽ പോകാൻ പ്രേരിപ്പിക്കുക. വയറ്റിൽ നിന്ന് പോകുന്നത് വരെ കുറച്ചു സമയം എങ്കിലും ഇരിക്കാൻ പറയുക.

മലബന്ധം ഒന്നോ രണ്ടോ തവണയാണെങ്കിൽ ആശങ്കപ്പെടണ്ടതില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കുടുതൽ തവണയാണെങ്കിൽ അല്ലെങ്കിൽ കൂടുതൽ ദിവസങ്ങൾ മലബന്ധം ഉണ്ടെങ്കിൽ ഇത് സ്ഥിരമായ ആരോഗ്യ പ്രശ്നമായി മാറുന്നതിന് മുമ്പ് നല്ലൊരു പീഡിയാട്രിക് ഡോക്ടറെ സമീപിക്കുകയാണ് ഉത്തമം. മെഡിക്കൽ പരിശോധനയ്‌ക്കൊപ്പം നല്ല ചികിത്സയും കുട്ടിക്ക് ഉറപ്പ് വരുത്തുക.

Keywords: Constipation, Health, Lifestyle, Kids, Parents, Food, Nutrition, Carrot, Apple, Curd, Probiotic, Water, Sorbitol, Junk Food, Fast Food, Grapes, Foods That Help Relieve Constipation in Kids.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia