Smile Please | നിറം മാത്രമല്ല, പല്ലിന് വേണം ബലവും ആരോഗ്യവും! കഴിക്കാം ഈ ഭക്ഷണങ്ങള്‍

 


ന്യൂഡെൽഹി: (KVARTHA) മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് പല്ല്. മനസ്സിന് ആനന്ദം പകരുന്ന ചിരി സമ്മാനിക്കുമ്പോഴും പല്ല് ഏറെ ശ്രദ്ധിക്കപ്പെടും.  മറ്റു അവയവങ്ങളെ പോലെ തന്നെ പല്ലിന്റെ ആരോഗ്യവും നമ്മള്‍ കരുതലോടെ വേണം കൈകാര്യം ചെയ്യാൻ. പല രോഗങ്ങൾക്കും കാരണം നമ്മുടെ തെറ്റായ രീതിയിലുള്ള ഭക്ഷണ രീതിയാണ്. പല്ലിന്റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി അത്യാവശ്യമായ ആഹാര സാധനങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Smile Please | നിറം മാത്രമല്ല, പല്ലിന് വേണം ബലവും ആരോഗ്യവും! കഴിക്കാം ഈ ഭക്ഷണങ്ങള്‍

കാരറ്റ്, ചീസ്, ആപ്പിൾ, ഇലക്കറികൾ, കക്കിരി എന്നിങ്ങനെ നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ദന്താരോഗ്യത്തിന് നല്ലതാണ്. കാരറ്റിൽ നാരുകളും വിറ്റമിൻ എ യും ധാരാളം അടങ്ങിയിട്ടുണ്ട്. കാരറ്റ് കഴിക്കുന്നത് വായിൽ ഉമിനീരിന്റെ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യും. അത് പോലെ ആപ്പിളിലെ നാരുകൾ മോണകളുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. ആപ്പിളിൽ നാരുകളും ജലാംശവും ധാരാളം ഉണ്ട്. ചീര പോലുള്ള ഇലക്കറികൾ ആരോഗ്യകരമായ പല്ലുകൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ്.

ഇലക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളമുണ്ട്. ഇവയിൽ കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ നിർമിക്കാൻ ഏറെ സഹായകരമാകുന്നു. ഇത് പോലെയാണ് ചീസ് കഴിക്കുന്നതും ചവയ്ക്കുമ്പോൾ വായിൽ ഉമിനീർ ഉണ്ടാകുവാൻ ചീസ് സഹായിക്കുന്നു. മാത്രമല്ല അതിൽ പ്രോട്ടീൻ, കാത്സ്യം, മറ്റ് പോഷകങ്ങൾ എന്നിവയുണ്ട്. ഇത് പല്ലിന്റെ ഇനാമലിന് ആരോഗ്യമേകും. നല്ല പല്ലുണ്ടാകാൻ പാലും , പാലു ഉല്പന്നങ്ങളും ശീലമാക്കാം, കാത്സ്യം , ഫോസ്ഫറസ് എന്നീ മൂലകങ്ങൾ പല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.

പാലും പാലുത്പന്നങ്ങളും പല്ലിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പാല്‍, ചീസ്, തൈര് എന്നിവയില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കും. പാല്‍ ഉത്പന്നങ്ങളിലെ പോഷകങ്ങള്‍ക്ക് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില ആസിഡുകളെ നിര്‍വീര്യമാക്കാന്‍ കഴിയും. ഇതുവഴി ഇവയ്ക്ക് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനാവും. കടൽ മത്സ്യങ്ങളിൽ നല്ല അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ മത്തി, അയല എന്നീ മത്സ്യങ്ങൾ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

മുട്ടയും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പല്ലുകളുടെ ആരോഗ്യത്തിന് പ്രധാന ധാതുക്കളായ കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. വിറ്റാമിന്‍ ധാരാളം അടങ്ങിയ. ഓറഞ്ച്, നാരങ്ങ, പൈനാപ്പിള്‍, തക്കാളി, വെള്ളരിക്ക നെല്ലിക്ക, കാരറ്റ്, പേരക്ക, സപ്പോട്ട തുടങ്ങിയവയൊക്കെ ഭക്ഷണത്തിൽ ഉള്‍പ്പെടുത്താം. ഇവ പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. കൂടുതൽ നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ദന്താരോഗ്യത്തിന് ഗുണം ചെയ്യും.

ഭക്ഷണം മാത്രമല്ല വൃത്തിയും പല്ലിന്റെ ആരോഗ്യത്തിൽ പ്രധാനമാണ്. ആഹാരത്തിന്‌ മുമ്പും ശേഷവും വായും മോണയും വൃത്തിയാക്കുക. ദിവസവും രണ്ട് നേരമെങ്കിലും ബ്രഷ് ചെയ്യുക. മധുര പാനീയങ്ങളും മധുര പലഹാരങ്ങളും കഴിക്കുന്നത് കഴിവതും കുറയ്ക്കുക. പല്ല് വേദനയ്‌ക്കോ പല്ലുമായി ബന്ധപ്പെട്ട മറ്റു അസുഖങ്ങൾക്കോ സ്വയം ചികിത്സിക്കാതെ നല്ലൊരു ദന്ത ഡോക്ടറെ കണ്ട് വൈദ്യ സഹയം തേടുക.

Keywords: News, National, New Delhi, Teeth, Health Tips, Health, Lifestyle, Diseases, Vegitable, Food,   Foods for Strong and Healthy Teeth.
< !- START disable copy paste --> < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia