Bones Health | എല്ലിന് വേണം കരുത്തും ബലവും! ആരോഗ്യത്തിന് എന്തൊക്കെ കഴിക്കണം? ഏതൊക്കെ ഒഴിവാക്കണം? അറിയാം
Feb 5, 2024, 20:47 IST
ന്യൂഡെൽഹി: (KVARTHA) മനുഷ്യ ശരീരത്തിന്റെ മൊത്തം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ് എല്ലുകളുടെ ആരോഗ്യം. ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും മറ്റു ചില ആഹാരങ്ങൾ ശീലമാക്കുന്നതും എല്ലുകളുടെ ആരോഗ്യം നില നിർത്താൻ സഹായിക്കുന്നതാണ്. അത്തരം ഭക്ഷണ ശീലങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം. എല്ലുകളുടേയും പേശികളുടേയും ബലത്തിനും കരുത്തിനും വിറ്റാമിനുകളും ധാതുക്കളും അത്യാവശ്യമാണ്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കേണ്ടത് പ്രധാനമാണ്.
പോഷകങ്ങളാൽ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും നിത്യഹാരങ്ങളിൽ ഉൾപ്പെടുത്തുക. പച്ചില കറികളും എല്ലുകളുടെ ആരോഗ്യത്തിനു ഗുണം ചെയ്യുന്നവയാണ്. അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡി, വിറ്റാമിന്‍ കെ എന്നിവ പങ്കുവഹിക്കുന്നു. കടും പച്ച ഇലക്കറികളില്‍ ഇതടങ്ങിയിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വിറ്റാമിന്‍ എ ധാരാളമുള്ള സിട്രസ് പഴങ്ങളും ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക. ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മാത്രമല്ല വിറ്റാമിന്‍ ഡിയും മുട്ടയില്‍ ധാരാളമുണ്ട്. കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു. അതിനാൽ അസ്ഥികളുടെ ബലത്തിനും ആരോഗ്യത്തിനും മുട്ട നിത്യഹാര ശീലങ്ങളിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. പോഷക മൂല്യങ്ങളേറെയുള്ള പച്ചക്കറിയാണ് ചീര. ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിനാവിശ്യമായ പല ഗുണങ്ങളും ലഭിക്കുമെന്നത് പോലെ തന്നെ എല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
നമ്മുടെ ദൈനംദിന ഭക്ഷണങ്ങളിൽ ഉപ്പിന്റെ ഉപയോഗം മിതമാക്കേണ്ടത് അത്യാവശ്യമാണ്. ഇത് അമിതമാകുന്നത് പലതിനും നല്ലതല്ല എന്നത് പോലെ തന്നെ എല്ലുകളുടെ ആരോഗ്യത്തിനെയും ബാധിക്കുന്നതാണ്. കാൽസ്യം നഷ്ടപ്പെടാൻ ഇടയാക്കുന്ന വസ്തുവാണ് ഉപ്പ് എന്ന് ഓർക്കുക. കഫീൻ അടങ്ങിയിട്ടുള്ള ഭക്ഷണവും അമിതമാകുന്നത് നല്ലതല്ല. 100 മില്ലിഗ്രാമിൽ കൂടുതലുള്ള കഫീൻ ശരീരത്തിലെ കാൽസ്യം നഷ്ടപ്പെടാൻ കാരണമാകും. കാപ്പിയിലൂടെ മാത്രമല്ല, ചില ഐസ്ഡ് ടീ, എനർജി ഡ്രിങ്കുകൾ, മറ്റ് പാനീയങ്ങൾ എന്നിവയിലൂടെയും കഫീൻ ശരീരത്തിലെത്തുന്നു. ഇത് എല്ലുകളുടെ ആരോഗ്യം കുറയ്ക്കാൻ ഇടയാക്കും.
മനുഷ്യ ശരീരത്തിലെ കാൽസ്യം നഷ്ടപ്പെടുന്നതിന് കാരണമായ ഭക്ഷണങ്ങളാണ് മധുരമുള്ള ശീതളപാനീയങ്ങളും എയറേറ്റഡ് പാനീയങ്ങളും. സോഡാ പാനീയങ്ങളിലെ ഫോസ്‌ഫോറിക് ആസിഡ് കാൽസ്യം വേഗത്തിൽ നഷ്ടപ്പെടാൻ ഇടയാക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. പോഷക ഗുണങ്ങളാൽ നിറഞ്ഞ റാഗി എന്ന് പറയുന്ന മുത്താറിയും എല്ലുകളുടെ ആരോഗ്യത്തിനു ഗുണകരമാണ്. പഞ്ഞപുല്ല് എന്ന് കൂടി അറിയപ്പെടുന്ന മുത്താറിയും ഇടയ്ക്കിടെ കഴിക്കുക. ശരീരത്തിനാവിശ്യമായ പല ധാതുക്കളും ഈ കുഞ്ഞൻ ധാന്യത്തിൽ അടങ്ങിയിട്ടുണ്ട്. അതേസമയം ഇത്തരം ഭക്ഷണ രീതികൾ സ്വീകരിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാകുമോ എന്നത് സംബന്ധിച്ച് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.

Keywords : News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Food For Strong & Healthy Bones, Lifestyle-News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.