Kids Health | കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഭക്ഷണത്തിനുമുണ്ട് പങ്ക്; ഈ 10 'സൂപര്‍ഫുഡുകള്‍' ഉള്‍പെടുത്താം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) എല്ലാ വര്‍ഷവും നവംബര്‍ 14 ന് രാജ്യത്ത് ശിശുദിനം ആഘോഷിക്കുന്നു. ശിശുദിനത്തില്‍ പൊതു അവധിയില്ലെങ്കിലും കുട്ടികള്‍ക്കായി ഈ ദിനം വളരെ ഗംഭീരമായാണ് ആഘോഷിക്കുന്നത്, കാരണം അവരാണ് ഈ രാജ്യത്തെ ഭാവിയില്‍ നയിക്കേണ്ടവര്‍. കുട്ടികളെ മിടുക്കരും ബുദ്ധിയുള്ളവരുമാക്കാന്‍ മാതാപിതാക്കള്‍ പരമാവധി ശ്രമിക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ചയ്ക്ക് കുട്ടിക്കാലം മുതല്‍ ശരിയായ ഭക്ഷണക്രമം നല്‍കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ഇന്നത്തെ ജീവിതശൈലിയില്‍, ആരോഗ്യകരമായ ഭക്ഷണത്തിന് പകരം കുട്ടികള്‍ ജങ്ക് ഫുഡുകളോ മറ്റോ കഴിക്കുന്നത് കൂടുതല്‍ ഇഷ്ടപ്പെടുന്നു.
            
Kids Health | കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഭക്ഷണത്തിനുമുണ്ട് പങ്ക്; ഈ 10 'സൂപര്‍ഫുഡുകള്‍' ഉള്‍പെടുത്താം

പിസ, ബര്‍ഗര്‍, ചോക്ലേറ്റ്, കേക് തുടങ്ങിയവ കുട്ടിയുടെ ആരോഗ്യം നശിപ്പിക്കുക മാത്രമല്ല ശാരീരികവും മാനസികവുമായ വളര്‍ചയെ ബാധിക്കുകയും ചെയ്‌തേക്കാം. കുട്ടിയുടെ ശരിയായ വികാസത്തിന് ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ഉള്‍പെടുത്തണം. ഈ ഭക്ഷണങ്ങളില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കുട്ടിയുടെ ശരിയായ വളര്‍ചയ്ക്കും അതുപോലെ ഊര്‍ജം നല്‍കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന 10 ഭക്ഷണങ്ങളെ പരിചയപ്പെടാം.

1- പാല്‍

കുട്ടിയുടെ ശരിയായ വളര്‍ചയ്ക്ക് പാല്‍ ഏറ്റവും പ്രധാനമാണ്. എല്ലുകളുടെയും നഖങ്ങളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്തുന്ന ഫോസ്ഫറസും കാല്‍സ്യവും പാലില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ് പാല്‍. അയോഡിന്‍, നിയാസിന്‍, വിറ്റാമിന്‍-ബി6, വിറ്റാമിന്‍-എ, ബി2, തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള സമ്പൂര്‍ണ ഭക്ഷണമായാണ് പാല്‍ കണക്കാക്കപ്പെടുന്നത്.

2- ഏത്തപ്പഴം

കുട്ടികള്‍ക്കുള്ള ഒരു സൂപര്‍ ഫുഡ് കൂടിയാണ് ഏത്തപ്പഴം. വളരുന്ന കുട്ടികള്‍ക്ക് വാഴപ്പഴം നല്‍കണം. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, മഗ്‌നീഷ്യം, പൊട്ടാസ്യം, ബയോട്ടിന്‍, ഫൈബര്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. നല്ല അളവില്‍ ഗ്ലൂകോസും അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കുട്ടിയുടെ വയറും ദഹനവും നന്നായി നിലനിര്‍ത്തുന്നു.

3- മുട്ട

പോഷകങ്ങളാല്‍ സമ്പുഷ്ടമായ മുട്ട കുട്ടികളുടെ ആരോഗ്യത്തിനും പ്രധാനമാണ്. ശരിയായ വളര്‍ചയ്ക്ക് മുട്ട ദിവസവും നല്‍കണം. മുട്ടയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, വിറ്റാമിന്‍-ബി, വിറ്റാമിന്‍-ഡി, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.

4- ഡ്രൈ ഫ്രൂട്‌സ്

കുട്ടികളുടെ വളര്‍ച്ചയില്‍ ഡ്രൈ ഫ്രൂട്‌സും പ്രധാന പങ്ക് വഹിക്കുന്നു. കുട്ടികള്‍ക്ക് ദിവസവും ബദാം, കശുവണ്ടി, അത്തിപ്പഴം, വാല്‍നട് എന്നിവ നല്‍കണം. ബദാം, വാല്‍നട് എന്നിവ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ബദാം കഴിക്കുന്നതിലൂടെ കുട്ടികള്‍ക്ക് ഊര്‍ജം ലഭിക്കും. ഇത് ശാരീരിക വികസനത്തിന് സഹായിക്കുന്നു.

5- നെയ്യ്

കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് നെയ്യ് വളരെ പ്രധാനമാണ്. കൊഴുപ്പിന് പുറമെ ആന്റിഫംഗല്‍, ആന്റിഓക്സിഡന്റ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇതുമൂലം കുട്ടികളുടെ കണ്ണും പ്രതിരോധശേഷിയും ദഹനശക്തിയും മികച്ചതായിരിക്കും. നെയ്യ് കഴിക്കുന്നതിലൂടെ കുട്ടികളുടെ എല്ലുകള്‍ക്ക് ബലം ലഭിക്കും. നെയ്യില്‍ ഫാറ്റി ആസിഡുകള്‍ ഉള്ളതിനാല്‍ പെട്ടെന്ന് ദഹിക്കുന്നു.

6- തൈര്

കുട്ടികളുടെ ഭക്ഷണത്തില്‍ തൈര് നിര്‍ബന്ധമായും ഉള്‍പെടുത്തണം. തൈര് കഴിക്കുന്നതിലൂടെ, കുട്ടികളുടെ പ്രതിരോധശേഷി മികച്ചതായി നിലനില്‍ക്കുകയും വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. രോഗങ്ങളെ അകറ്റി നിര്‍ത്തുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തൈരിനുണ്ട്. പ്രോടീന്‍, ലാക്ടോസ്, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് വയറിനെയും മനസിനെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നു. തൈര് കഴിക്കുന്നത് കുട്ടികളുടെ വിശപ്പും വര്‍ധിക്കാന്‍ സഹായിക്കും.

7- പഴങ്ങളും പച്ചക്കറികളും

കുട്ടികളുടെ മൊത്തത്തിലുള്ള വികസനത്തിന് പഴങ്ങളും പച്ചക്കറികളും വളരെ പ്രധാനമാണ്. ഇവയില്‍ ആന്റിഓക്സിഡന്റുകള്‍ കാണപ്പെടുന്നു. ഇതുമൂലം ശരീരം പലതരം അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നു. കൂടാതെ പോഷകങ്ങളും വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുണ്ട്.

8- ഓട്‌സ്

നാരുകളാല്‍ സമ്പന്നമായ ഓട്‌സ് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. കുട്ടികളുടെ ഭക്ഷണത്തില്‍ ഓട്സും നിര്‍ബന്ധമായും ഉള്‍പെടുത്തണം. ഓട്സില്‍ ലയിക്കുന്ന ഫൈബര്‍, ബീറ്റാ-ഗ്ലൂകന്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗങ്ങളെ അകറ്റി നിര്‍ത്തുന്നു. ഓട്സ് കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യും.

9- മധുരക്കിഴങ്ങ്

കുട്ടികളുടെ ഭക്ഷണത്തില്‍ മധുരക്കിഴങ്ങ് ഉള്‍പെടുത്തണം. ഇതില്‍ നാരുകള്‍, കാല്‍സ്യം, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുമൂലം കുട്ടികള്‍ക്ക് വളരെയധികം ഊര്‍ജം ലഭിക്കുന്നു. മധുരക്കിഴങ്ങ് വറുത്തോ തിളപ്പിച്ചോ കുട്ടികള്‍ക്ക് നല്‍കാം.

10- ബെറികള്‍

കുട്ടികളുടെ ഭക്ഷണത്തില്‍ നിങ്ങള്‍ ബെറികളും ഉള്‍പെടുത്തണം. ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി എന്നിവ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇവയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ബെറികളില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിട്ടില്ല. തലച്ചോറിനും ശാരീരിക വളര്‍ച്ചയ്ക്കും ബെറികള്‍ വളരെ പ്രയോജനകരമാണ്.

Keywords:  Latest-News, National, Top-Headlines, Children's-Day, Health & Fitness, Health, Food, Vegetable, Food For Kids Health.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia