മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്' പക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സിതാരാമന്; കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി
May 15, 2020, 16:37 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 15.05.2020) കോവിഡ് പ്രതിസന്ധി നേരിടാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്' പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനം ധനമന്ത്രി നിര്‍മല സീതാരാമന് ആരംഭിച്ചു.
*കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി
*കോവിഡുമായി ബന്ധപ്പെട്ട് മത്സ്യമേഖലയില്‍ വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും നടപ്പാക്കി
*74,300 കോടി രൂപയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിച്ചു.
*560 ലക്ഷം ലീറ്റര്‍ പാല് അധികം സംഭരിച്ചു
*ഡയറി സംരംഭങ്ങള്‍ക്ക് 2 ശതമാനം പലിശ ഇളവ് നല്കി
*18,700 കോടി രൂപ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കര്‍ഷകരിലേക്ക് എത്തിച്ചു. പിഎം കിസാന്‍ സമ്മാന്‍ പദ്ധതി വഴിയായിരുന്നു വിതരണം.
വെള്ളിയാഴ്ച പ്രഖ്യാപിക്കുന്നത് 11 തീരുമാനങ്ങള്‍
ഇതില്‍ എട്ടെണ്ണം അടിസ്ഥാന സൗകര്യ വികസനത്തിന്. മൂന്നെണ്ണം ഭരണരംഗത്തുള്ളത്
*കാലാവസ്ഥാ പ്രശ്നങ്ങള്‍ അതിജീവിച്ചാണ് നമ്മുടെ കര്‍ഷകര്‍ മികച്ച രീതിയില്‍ വിളവുണ്ടാക്കുന്നത്
*ഭൂമി എത്ര ചെറുതാണെങ്കിലും നല്ല രീതിയിലാണ് നമ്മുടെ കര്‍ഷകര്‍ പ്രവര്‍ത്തിക്കുന്നത്.
*മൂന്നാം ഘട്ട പാക്കേജില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍,
*കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകള്‍ക്ക് പ്രധാന്യം
*പാല്, ധാന്യം തുടങ്ങിയവയുടെ ഉത്പാദനത്തില്‍ മുന്നിലാണ് രാജ്യം

ഒന്നാംഘട്ടത്തില്‍ ഏഴു മേഖലകളിലായി 15 നടപടികളാണ് പാക്കേജിന്റെ ഭാഗമായി ധനമന്ത്രി പ്രഖ്യാപിച്ചത്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് അറിയിച്ച ധനമന്ത്രി ഇവയുടെ നിര്‍വചനവും മാറ്റിയതായി വ്യക്തമാക്കിയിരുന്നു. വ്യക്തിയുടെ വരുമാനത്തില്‍നിന്ന് ഈടാക്കുന്ന ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25 ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു.
അതിഥി തൊഴിലാളികള്‍ക്കായി മൂന്ന്, ചെറുകിട കര്‍ഷകര്‍ക്കും വഴിയോരക്കച്ചവര്ക്കാര്ക്കുമായി രണ്ടുവീതം, ഭവനമേഖല, പട്ടികവര്‍ഗ വിഭാഗത്തിനുള്ള തൊഴില്‍ ഉറപ്പാക്കുന്നതിനു ഒന്നു വീതം എന്നിങ്ങനെ ഒന്‍പതു മേഖലകളിലൂന്നിയായിരുന്നു രണ്ടാംഘട്ട പക്കേജിന്റെ പ്രഖ്യാപനം.
അതിഥി തൊഴിലാളികള്‍ക്കും നഗരങ്ങളിലെ നിര്‍ധനര്‍ക്കും കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യത്തിനുള്ള പദ്ധതിയില്‍ പൊതുസ്വകാര്യ പങ്കാളിത്തമുണ്ടാവും. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും പദ്ധതി നടത്തിപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായമുണ്ടാവും. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമാണ് പദ്ധതി.
കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പാ സഹായം, രാജ്യത്തിന് ഏകീകൃത റേഷന്‍ കാര്‍ഡ്, അതിഥി തൊഴിലാളികള്‍ക്ക് അധിക റേഷന്‍, നഗരങ്ങളിലും മറ്റും കുറഞ്ഞ വാടകയ്ക്ക് താമസിക്കാനാകുന്ന കെട്ടിട സമുച്ചയങ്ങള്‍, മുദ്രാ പദ്ധതിയിലെ ചെറുവായ്പകളിലെ പലിശയിളവ് തുടങ്ങിയവയായിരുന്നു പ്രധാന പ്രഖ്യാപനങ്ങള്‍.
കോര്‍പറേറ്റ് മേഖലയ്ക്കായി ഉള്‍പ്പെടെ ഇനിയുള്ള ദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടാവുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതര സംസ്ഥാനത്തുനിന്നും റേഷന്‍ വാങ്ങാന്‍ സൗകര്യമൊരുക്കുന്ന 'ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി 23 സംസ്ഥാനങ്ങളില്‍ ഓഗസ്റ്റിനകം നടപ്പാക്കും. 67 കോടി പേര്‍ക്ക് പ്രയോജനം. പദ്ധതി പൂര്‍ണമാവുന്നത് അടുത്ത മാര്‍ച്ചില്‍. നിലവില്‍ 20 സംസ്ഥാനങ്ങളില്‍ പദ്ധതിയുണ്ട്.
ഒരു കാര്‍ഡില്‍ പേരുള്ള വ്യക്തിക്ക് ആധാര്‍ നമ്പര്‍ പറഞ്ഞ് മറ്റൊരു സംസ്ഥാനത്ത് തന്റെ റേഷന്‍ വിഹിതം വാങ്ങുന്നതിനു സൗകര്യമുറപ്പാക്കുന്നതാണ് പദ്ധതിയെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ് പാണ്ഡെ വിശദീകരിച്ചു. പദ്ധതി അടുത്ത മാസം മുതല്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചതും വേഗത്തിലാക്കണമെന്നു സുപ്രീം കോടതി നിര്ദേശിച്ചതുമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
തൊഴിലുറപ്പു പദ്ധതി തോട്ടം, കന്നുകാലികൃഷി മേഖലകളിലുള്‍പ്പെടെ മഴക്കാലത്തും നടപ്പാക്കാനാണു ശ്രമമെന്നു മന്ത്രി പറഞ്ഞു. 1.87 ലക്ഷം ഗ്രാമ പഞ്ചായത്തുകളിലായി 2.33 കോടി പേര്‍ക്കാണ് തൊഴില്‍ വാഗ്ദാനമുള്ളത്. കഴിഞ്ഞ വര്‍ഷം മേയിലേതിനെക്കാള് 4050% കൂടുതലാണ് ഇത്തവണ റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം.
Keywords: FM begins presser to announce third tranche of Rs 20-lakh-crore stimulus; agriculture, allied activities to be in focus, Press meet, New Delhi, News, Politics, Minister, Trending, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.