ജമ്മു കശ്മീരില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു
Sep 6, 2014, 13:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com 06.09.2014)കഴിഞ്ഞ മൂന്ന് ദിവസമായി ജമ്മുകശ്മീരില്‍ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. വെള്ളിയാഴ്ച മാത്രം 64 പേരാണ് ഇവിടെ മരിച്ചത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. നൂറുകണക്കിന് വീടുകളും നിരവധി പാലങ്ങളും കെട്ടിടങ്ങളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടുണ്ട്. ശ്രീനഗര്‍-ജമ്മു, ശ്രീനഗര്‍ലേ റോഡുകള്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ജമ്മുവിലെ ഖത്രയിലേക്കുള്ള ട്രെയിനും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റദ്ദാക്കിയിട്ടുണ്ട്.
കശ്മീരിലെ പത്ത് ജില്ലകള്‍ വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിക്കുകയാണ്. ഭൂരിഭാഗം നദികളും കനത്തമഴയില്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ സമീപവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കയാണ്. ദുരന്തത്തില്‍ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 6,000 പേരെ ഇതിനോടകം സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. 20 ഗ്രാമങ്ങളില്‍ നിന്ന് 3,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബസിലെ 63 യാത്രക്കാരില്‍ 25 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിവാഹ ബസാണ് മിന്നല്‍ പ്രളയത്തില്‍ തകര്‍ന്നത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ലാഹോര്‍, പഞ്ചാബ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണിതെന്ന് കാലാവസ്ഥാ നിരീക്ഷര്‍ പറയുന്നു.

Also Read:
മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ ഉല്‍ഘാടന പെരുമഴ
Keywords: Flood Fury in J&K: 100 Dead, Boat Carrying Army Jawans Capsizes, Srinagar, Police, Prime Minister, Family, Prime Minister, Passengers, Lahore, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.