Obituary | 'ഗംഗാനദിയില്‍ മുങ്ങിയാല്‍ രക്താര്‍ബുദം മാറുമെന്ന് കുടുംബാംഗങ്ങളുടെ വിശ്വാസം; ചികിത്സയിലായിരുന്ന 5 വയസുകാരനെ വെള്ളത്തില്‍ മുക്കി ബന്ധു', പുറത്തെടുത്തപ്പോള്‍ കാണുന്നത് ജീവനറ്റ ശരീരം
Jan 25, 2024, 16:00 IST
ഡെറാഡൂണ്‍: (KVARTHA) ഗംഗാനദിയില്‍ മുങ്ങിയാല്‍ രക്താര്‍ബുദം മാറുമെന്ന കുടുംബാംഗങ്ങളുടെ വിശ്വാസം കാരണം നഷ്ടമായത് പിഞ്ചുകുഞ്ഞിന്റെ ജീവന്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.
സംഭവത്തെ കുറിച്ച് ഹരിദ്വാര്‍ സിറ്റി പൊലീസ് ഓഫിസര്‍ സ്വതന്ത്ര കുമാര്‍ പറയുന്നത്:
ഡെല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഞ്ചുവയസുകാരന്‍. രോഗം മൂര്‍ഛിച്ചതോടെ കുഞ്ഞിനെ രക്ഷിക്കാനാകില്ലെന്നു ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഇതോടെയാണു രക്ഷിതാക്കള്‍ ഭക്തിയുടെ മാര്‍ഗത്തിലേക്കു തിരിഞ്ഞത്. ഉത്തരേന്‍ഡ്യയിലെ കനത്ത ശൈത്യം വകവയ്ക്കാതെയാണ് ഇവര്‍ കുഞ്ഞുമായി ഹരിദ്വാറിലെത്തിയത്.
രക്ഷിതാക്കള്‍ക്കൊപ്പം കുട്ടിയുടെ അമ്മായിയെന്നു കരുതുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു. രക്ഷിതാക്കള്‍ ഉറക്കെ പ്രാര്‍ഥന ചൊല്ലുന്നതും ബന്ധുവായ സ്ത്രീ കുട്ടിയെ ഗംഗാ നദിയില്‍ മുക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ കുറേസമയം വെള്ളത്തിനടിയില്‍ താഴ്ത്തിപ്പിടിക്കുന്നതു കണ്ട് അവിടെ കൂടി നിന്നിരുന്നവര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടുന്നതും കുട്ടിയെ പുറത്തെടുക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ കുട്ടിയെ പുറത്തെടുക്കാന്‍ ആവശ്യപ്പെടുന്നവരോടു തട്ടിക്കയറുകയാണ് ബന്ധുവായ സ്ത്രീ ചെയ്തത്. ഒടുവില്‍ അവിടെ കൂടിയവര്‍ തന്നെ കുഞ്ഞിനെ വെള്ളത്തില്‍നിന്നു പുറത്തേക്കു വലിച്ചെടുക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. അനക്കമില്ലാതെ തറയില്‍ കിടക്കുന്ന കുഞ്ഞ് തിരിച്ചുവരുമെന്ന് ബന്ധു ആവര്‍ത്തിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ രക്ഷിതാക്കളെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡെല്‍ഹി സ്വദേശികളാണ് രക്താര്‍ബുദ ബാധിതനായ മകനെയും കൊണ്ട് അത്ഭുതം സംഭവിക്കുമെന്ന വിശ്വാസത്തില്‍ ഹരിദ്വാറിലെത്തിയത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി കുഞ്ഞിന്റെ ജീവന്‍ തന്നെയാണ് മാതാപിതാക്കള്‍ക്ക് നഷ്ടമായത്.
സംഭവത്തെ കുറിച്ച് ഹരിദ്വാര്‍ സിറ്റി പൊലീസ് ഓഫിസര്‍ സ്വതന്ത്ര കുമാര്‍ പറയുന്നത്:
ഡെല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഞ്ചുവയസുകാരന്‍. രോഗം മൂര്‍ഛിച്ചതോടെ കുഞ്ഞിനെ രക്ഷിക്കാനാകില്ലെന്നു ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഇതോടെയാണു രക്ഷിതാക്കള്‍ ഭക്തിയുടെ മാര്‍ഗത്തിലേക്കു തിരിഞ്ഞത്. ഉത്തരേന്‍ഡ്യയിലെ കനത്ത ശൈത്യം വകവയ്ക്കാതെയാണ് ഇവര്‍ കുഞ്ഞുമായി ഹരിദ്വാറിലെത്തിയത്.
രക്ഷിതാക്കള്‍ക്കൊപ്പം കുട്ടിയുടെ അമ്മായിയെന്നു കരുതുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു. രക്ഷിതാക്കള്‍ ഉറക്കെ പ്രാര്‍ഥന ചൊല്ലുന്നതും ബന്ധുവായ സ്ത്രീ കുട്ടിയെ ഗംഗാ നദിയില്‍ മുക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ കുറേസമയം വെള്ളത്തിനടിയില്‍ താഴ്ത്തിപ്പിടിക്കുന്നതു കണ്ട് അവിടെ കൂടി നിന്നിരുന്നവര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടുന്നതും കുട്ടിയെ പുറത്തെടുക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ കുട്ടിയെ പുറത്തെടുക്കാന്‍ ആവശ്യപ്പെടുന്നവരോടു തട്ടിക്കയറുകയാണ് ബന്ധുവായ സ്ത്രീ ചെയ്തത്. ഒടുവില്‍ അവിടെ കൂടിയവര്‍ തന്നെ കുഞ്ഞിനെ വെള്ളത്തില്‍നിന്നു പുറത്തേക്കു വലിച്ചെടുക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. അനക്കമില്ലാതെ തറയില്‍ കിടക്കുന്ന കുഞ്ഞ് തിരിച്ചുവരുമെന്ന് ബന്ധു ആവര്‍ത്തിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ രക്ഷിതാക്കളെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Five-year-old Delhi boy died after family dips him in Ganga to ‘cure’ blood cancer, Dehradun, News, Accidental Death, Police, Custody, Blood Cancer, Child, Obituary, Video, National News.A 7-year-old Ravi, who was suffering from blood cancer, was made to take a dip in the Ganga for about 5 mins by his aunt Sudha in the hope of a miracle. People around noticed and took out the child but it was already late. pic.twitter.com/TnN5yT8xa7
— Hate Detector 🔍 (@HateDetectors) January 24, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.