Election Result | എന്തുകൊണ്ട് കര്‍ണാടകയില്‍ ബിജെപി തോറ്റു? 5 കാരണങ്ങള്‍

 


ബെംഗ്‌ളുറു: (www.kvartha.com) 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കര്‍ണാടകയില്‍ 224-ല്‍ 136 സീറ്റുകളിലും വിജയം നേടി കോണ്‍ഗ്രസ് സ്വന്തം ശക്തിയില്‍ അധികാരത്തില്‍ തിരിച്ചെത്തി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടക മാത്രമാണ് ബിജെപിയുടെ കൈവശമുണ്ടായിരുന്നത്. ഒരു പാര്‍ട്ടിയെ തുടര്‍ച്ചയായി വീണ്ടും അധികാരത്തില്‍ തിരഞ്ഞെടുക്കില്ലെന്ന പാരമ്പര്യം സംസ്ഥാനം നിലനിര്‍ത്തി. കര്‍ണാടകയില്‍ ബിജെപി തോറ്റത് എന്ത്‌കൊണ്ട് എന്ന് പരിശോധിക്കുകയാണ് ഇവിടെ.
         
Election Result | എന്തുകൊണ്ട് കര്‍ണാടകയില്‍ ബിജെപി തോറ്റു? 5 കാരണങ്ങള്‍

കര്‍ണാടക മുഴുവനും കോണ്‍ഗ്രസിന്റെ സാന്നിധ്യം

ഒരു തിരഞ്ഞെടുപ്പില്‍ ജയിക്കാനോ തോല്‍ക്കാനോ പല കാരണങ്ങളുണ്ടാകാം. എന്നാല്‍ ചില ഘടകങ്ങള്‍ വ്യക്തമാണ്. ഉദാഹരണത്തിന്, ഭരണകക്ഷിയായ ബിജെപിയുടെ കാര്യത്തില്‍, അത് ഇപ്പോഴും സംസ്ഥാനത്തുടനീളം വളര്‍ന്നിട്ടില്ലാത്ത പാര്‍ട്ടിയാണ്. ചിലയിടങ്ങളില്‍ മാത്രമാണ് സ്വാധീനം. കോണ്‍ഗ്രസിനാകട്ടെ എല്ലാ ജില്ലയിലും ആഴത്തില്‍ സ്വാധീനമുണ്ട്.

ഡികെഎസ്-സിദ്ധരാമയ്യ കോംബോ

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തലവനായ ഡികെ ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള 'കോംബോ' വലിയ സ്വാധീനം ചെലുത്തി. ഭരണകക്ഷിയായ ബിജെപിയെ ഏറ്റവും അഴിമതിക്കാരായി ഉയര്‍ത്തിക്കാട്ടാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ഒരു കുറവുമുണ്ടായില്ല. മാസങ്ങള്‍ക്കുമുമ്പ് 'പേസിഎം' പ്രചാരണത്തോടെയാണ് ശ്രമങ്ങള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കാന്‍ രാഷ്ട്രീയ ഏജന്‍സികളെയും അണിനിരത്തി. കോണ്‍ഗ്രസിന്റെ വോട്ട് 40 ശതമാനം വിഹിതം കടന്നു, ഇത് സമീപ വര്‍ഷങ്ങളിലെ റെക്കോര്‍ഡാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം, ലിംഗായത്തുകളുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചു.

സ്ത്രീകളുടെ വോട്ട്

2013 നും 2018 നും ഇടയില്‍ അന്ന ഭാഗ്യ പദ്ധതി ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാമായിരുന്നു. ഈ ആശയം ഉള്‍ക്കൊള്ളുക മാത്രമല്ല, പുതിയ ഗ്യാരന്റി സ്‌കീമുകള്‍ പുറത്തിറക്കിക്കൊണ്ട് അത് വിപുലീകരിക്കുകയും ചെയ്തു, മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥയ്ക്ക് മാസം 2000 രൂപ വീതം നല്‍കുന്ന ഗൃഹലക്ഷ്മി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, തൊഴില്‍രഹിതരായ ബിരുദദാരികള്‍ക്ക് 3000 രൂപയും, ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്‍കുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും 10 കിലോ വീതം സൗജന്യ അരി ഉറപ്പാക്കുന്ന അന്നഭാഗ്യ എന്നിവയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. ഈ ഉറപ്പുകളെല്ലാം തീര്‍ച്ചയായും വോട്ടര്‍മാര്‍ക്ക് ആകര്‍ഷകമായി കാണപ്പെട്ടു, പ്രത്യേകിച്ച് എല്‍പിജി വില ഉയരുന്നതിനാല്‍ കുടുംബം നയിക്കാന്‍ പാടുപെടുന്ന സ്ത്രീകള്‍ക്ക്.

ബിജെപിയുടെ പരാജയപ്പെട്ട തലമുറ മാറ്റം

ബിജെപിയുടെ ശക്തനായ ലിംഗായത്ത് നേതാവ് ബിഎസ് യെദ്യൂരപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചതോടെ സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ദൗത്യം എളുപ്പമായി. യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പാര്‍ട്ടി തിരിച്ചുപിടിക്കാന്‍ ബിജെപിയുടെ കേന്ദ്ര നേതാക്കളും സംഘ്പരിവാര്‍ നേതാക്കളും ആഗ്രഹിച്ചിരുന്നു. എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയുള്ള പാര്‍ട്ടിയായി നിലകൊള്ളാനായിരുന്നു അവരുടെ ആഗ്രഹം. എന്നാല്‍ അതിന്റെ ദൗത്യത്തില്‍ പരാജയപ്പെട്ടു. കര്‍ണാടകയില്‍ ബിജെപി സ്വന്തം ശക്തിയില്‍ അധികാരത്തില്‍ എത്തിയിട്ടില്ല. 2008ല്‍ 110 സീറ്റുകള്‍ നേടിയതാണ് ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2018ല്‍ 104 സീറ്റുകള്‍ നേടി.

ദുര്‍ബലമായ പ്രാദേശിക നേതൃത്വം

ബസവരാജ് ബൊമ്മൈ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ ബിജെപിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. കേന്ദ്രത്തിലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനം ലഭിച്ചുവെന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അവരുടെ നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കാനോ ജനങ്ങളോട് വിശദീകരിക്കാനോ കഴിഞ്ഞില്ല.
നരേന്ദ്രമോദിയുടെയോ അമിത് ഷായുടെയോ ജെപി നദ്ദയുടെയോ കരിഷ്മ കര്‍ണാടകയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. വോട്ടര്‍മാരെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ ബജ്റംഗ്ബലി പ്രചാരണവും പരാജയപ്പെട്ടു.

(Courtesy - Money Control)

Keywords: Karnataka Election News, Election Result, BJP News, Congress News, National News, BJP lost Karnataka, Karnataka Election Result 2023, Five reasons why the BJP lost Karnataka.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia