Accidental Death | മുള കയറ്റിയ ട്രാക്ടര്‍ ട്രോളിക്ക് പിന്നില്‍ കാറിടിച്ച് അപകടം; കുട്ടിയടക്കം കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരുക്ക്

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) വാഹനാപകടത്തില്‍ കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലാണ് ദാരുണമായ അപകടം നടന്നത്. എസ്യുവി ഓടിച്ചിരുന്ന കൈലാഷ് (45), ഭാര്യ നീതു (38), ദുഖി (43), ഗുഡ്ഡി (40), റാണി (11) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 
Aster_MIMS

മുള കയറ്റി പോകുകയായിരുന്ന ട്രാക്ടര്‍ ട്രോളിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടം നടന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ലക്നൗവില്‍ നിന്ന് ഗാസിപൂരിലേക്ക് എസ്യുവിയില്‍ പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. 

രാത്രി 11.30ന് ഖദരംപൂര്‍ ഗ്രാമത്തിന് സമീപം മുളകള്‍ നിറച്ച ട്രാക്ടര്‍ ട്രോളിയില്‍ വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുട്ടായതിനാല്‍ ട്രോളിയില്‍ നിന്ന് മുളകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ഡ്രൈവര്‍ കണ്ടില്ല. വാഹനത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരുടെയും നെഞ്ചിലേക്ക് മുളകള്‍ തുളച്ചുകയറിയാണ് മരിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്റെ റൂഫ് പാനല്‍ തെറിച്ചു പോയി. 

Accidental Death | മുള കയറ്റിയ ട്രാക്ടര്‍ ട്രോളിക്ക് പിന്നില്‍ കാറിടിച്ച് അപകടം; കുട്ടിയടക്കം കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരുക്ക്


Keywords: News, National-News, National, Lucknow, Accident, Accidental Death, Police, Vehicles, Family, Child, Local News, Varanasi, Five of a family killed in Purvanchal e-way crash.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia