ബംഗാള്‍ മുഖ്യമന്ത്രിയുടെ ജനസേവനം! ഉപേക്ഷിക്കപ്പെട്ട പൊതുശൗചാലയം വാര്‍ഡാക്കി മാറ്റി മമത സര്‍ക്കാര്‍; തിരികെ എത്തിയ അഞ്ച് കുടിയേറ്റ തൊഴിലാളികളെ ക്വാറന്റെയ്ന്‍ ചെയ്തത് ശൗചാലയത്തില്‍

 


ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 03.06.2020) കൊല്‍ക്കത്തയില്‍ തിരികെ എത്തിയ അഞ്ച് കുടിയേറ്റ തൊഴിലാളികളെ ഉപേക്ഷിക്കപ്പെട്ട പൊതുശൗചാലയത്തില്‍ ക്വാറന്റെയ്ന്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രിയുടെ ജനസേവനം വിവാദത്തിലാവുകയാണ്. തൊഴിലാളികളെ പൊതുശൗചാലയത്തില്‍ ക്വാറന്റെയ്ന്‍ ചെയ്തതിന്റെ ദൃശ്യങ്ങള്‍ കൊല്‍ക്കത്തയിലെ ഒരു പ്രാദേശിക ചാനലായ കല്‍ക്കട്ട ന്യൂസാണ് പുറത്തുവിട്ടത്.

ബംഗാള്‍ മുഖ്യമന്ത്രിയുടെ ജനസേവനം! ഉപേക്ഷിക്കപ്പെട്ട പൊതുശൗചാലയം വാര്‍ഡാക്കി മാറ്റി മമത സര്‍ക്കാര്‍; തിരികെ എത്തിയ അഞ്ച് കുടിയേറ്റ തൊഴിലാളികളെ ക്വാറന്റെയ്ന്‍ ചെയ്തത് ശൗചാലയത്തില്‍

കൊല്‍ക്കത്തയിലെ തരതലയിലുള്ള പൊതുശൗചാലയമാണ് 79-ാം വാര്‍ഡാക്കി മാറ്റിയത്. സംഭവം വിവാദമായതോടെ കൊറോണയെ നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

കൊറോണ വൈറസിനെ എന്നെക്കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ കഴിയുന്നില്ലെന്ന് മമത ബാനര്‍ജി കഴിഞ്ഞ ദിവസം തുറന്ന് സമ്മതിച്ചിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോയെന്നും ഇനി തന്നേക്കൊണ്ട് ഒന്നും ചെയ്യാനില്ലെന്നുമാണ് മമത പറഞ്ഞത്.

കൊറോണ വൈറസ് കേസുകള്‍ തടയുന്നതിനുള്ള തികഞ്ഞ നിസ്സഹായത പ്രകടിപ്പിച്ച ബംഗാള്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച ഇങ്ങനെ പ്രസ്താവിച്ചു: ''ഇത് ഇനി എന്റെ കൈയിലല്ല. ഇപ്പോള്‍ എനിക്ക് ഒന്നും ചെയ്യാനില്ല. നിങ്ങളുടെ അരികില്‍ കൊറോണ ഉണ്ട്. അതിനെ നിങ്ങളുടെ തലയിണയാക്കി ഉറങ്ങുക. എന്നോട് ക്ഷമിക്കൂ.'

അതേസമയം, പശ്ചിമ ബംഗാളില്‍ 5130 കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 309 പേര്‍ മരിച്ചു. 22 ജില്ലകളില്‍ 18 എണ്ണം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്, നോര്‍ത്ത് 24 പര്‍ഗാനകളിലാണ്.

വിവിധ ഭാഷാ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നതിനോട് മമത എതിര്‍പ്പ് പ്രകടിപ്പിച്ചതും വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് തിരികെ എത്തിയ തൊഴിലാളികള്‍ നേരിടുന്ന ദുരിതം പുറത്തുവന്നിരിക്കുന്നത്.
Keywords:  News, National, India, West Bengal, Mamata Banerjee, Toilet, Kolkata, Social Network, Five migrant workers in an abandoned public toilet in Kolkata
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia