Released | ഇറാന്‍ പിടിച്ചെടുത്ത എം എസ് സി ഏരീസ് കപ്പലിലെ 5 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 7 പേര്‍ക്ക് കൂടി മോചനം; എല്ലാവരും നാട്ടിലേക്ക് പുറപ്പെട്ടു

 


ന്യൂഡെല്‍ഹി: (KVARTHA) ഇറാന്‍ പിടിച്ചെടുത്ത എം എസ് സി ഏരീസ് കപ്പലിലെ അഞ്ച് ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ ഏഴു പേരെ കൂടി മോചിപ്പിച്ചു. വൈകുന്നേരത്തോടെ ഇവര്‍ ഇറാനില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടതായാണ് വിവരം. മോചന വാര്‍ത്ത ഇറാനിലെ ഇന്‍ഡ്യന്‍ എംബസി സ്ഥിരീകരിച്ചു. ഇന്‍ഡ്യക്കാര്‍ക്ക് പുറമേ ഓരോ ഫിലിപീന്‍സ്, എസ്‌തോണിയ സ്വദേശികളെയാണ് മോചിപ്പിച്ചത്.

ഏപ്രില്‍ 13നാണ് ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് വച്ച് ഇസ്രാഈല്‍ ബന്ധമുള്ള എം എസ് സി ഏരീസ് എന്ന ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്. അന്നു മുതല്‍ മോചനം സംബന്ധിച്ചുള്ള ചര്‍ചകള്‍ തുടരുകയാണ്.

Released | ഇറാന്‍ പിടിച്ചെടുത്ത എം എസ് സി ഏരീസ് കപ്പലിലെ 5 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 7 പേര്‍ക്ക് കൂടി മോചനം; എല്ലാവരും നാട്ടിലേക്ക് പുറപ്പെട്ടു

17 ഇന്‍ഡ്യക്കാരടക്കം 25 ക്രൂ അംഗങ്ങളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. സമുദ്ര നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്‍ വിശദീകരിച്ചത്. കപ്പലിലെ ജീവനക്കാരില്‍ 17 പേരെ ഇപ്പോഴും ബന്ദികളാക്കിയിരിക്കുകയാണ്.

ഡമാസ്‌കസിലെ കോണ്‍സുലേറ്റിന് നേരെയുള്ള ഇസ്രാഈല്‍ ആക്രമണത്തിനെതിരെ ഇറാന്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കപ്പല്‍ പിടിച്ചെടുത്തത്.

Keywords: Five Indians Among Seven Freed by Iran From Portuguese Ship Seized In Gulf Mid-April, Delhi, News, Released, Embassy, Portuguese Ship, Seized, Employees, Discussion, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia