കോ­ളാ­റില്‍ ഗ്യാ­സ് ടാ­ങ്ക­റിന് തീ­പിടിച്ച് അ­ഞ്ചു മ­രണം

 



കോ­ളാര്‍: കോ­ളാ­റില്‍ ഗ്യാ­സ് ടാ­ങ്കറിന് തീ­പിടിച്ച് അ­ഞ്ചു മ­രണം. എ­തിര്‍­ദി­ശ­യില്‍ നിന്നും വന്ന പൂ­ഴി വ­ണ്ടി­യു­മാ­യി കൂ­ട്ടി­യി­ടി­ച്ചാ­ണ് അ­പ­കടം. സിം­ഗ­നഹ­ള്ളി താ­ലൂ­ക്കില്‍ തി­ങ്ക­ളാഴ്ച വൈ­കു­ന്നേ­രം 6.30 നാ­ണ് സം­ഭവം. മ­രി­ച്ച­വ­രില്‍ ഒ­രാ­ളെ തി­രി­ച്ച­റി­ഞ്ഞി­ട്ടുണ്ട്.

മ­റ്റു നാ­ലു­പേ­രു­ടെ മൃ­ത­ദേ­ഹ­ങ്ങള്‍ ഇ­നിയും തി­രി­ച്ച­റി­ഞ്ഞി­ട്ടില്ല. നാ­ലു­പേര്‍ ആ­ശു­പ­ത്രി­യില്‍ കൊണ്ടു­പോ­കു­ന്ന വ­ഴിയും ഒ­രാള്‍ ആ­ശു­പ­ത്രി­യില്‍ വെ­ച്ചും മ­രിച്ചു. ഒ­രാ­ളെ കോ­ളാ­റി­ലെ ജാ­ല­പ്പ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചി­ട്ടു­ണ്ട്.

അ­പ­കട­ത്തെ കു­റി­ച്ച് വ്യ­ത്യ­സ്­തമാ­യ അ­ഭി­പ്രാ­യ­മാ­ണ് സ­മീ­പ­വാ­സി­കള്‍ പ­റ­യു­ന്നത്. ഗ്യാ­സ് ടാ­ങ്കര്‍ എ­തിര്‍ ദി­ശ­യില്‍ നിന്നും വ­­ന്ന പൂ­ഴി വ­ണ്ടി­യു­മാ­യി കൂ­ട്ടി­യി­ടി­ച്ച് ഗ്യാ­സ് ചോര്‍­ന്ന് തീ­പി­ടി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് ഒ­രു വി­ഭാ­ഗം പ­റ­യു­മ്പോള്‍ മ­റ്റൊ­രു കൂ­ട്ടര്‍ ടാ­ങ്കര്‍ റോ­ഡി­ന്റെ വ­ശ­ങ്ങ­ളി­ലു­ള്ള മ­ര­ത്തില്‍ ത­ട്ടി തീ­പ­ട­ര്‍­ന്നു പി­ടി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണ് പ­റ­യു­ന്നത്.

ചി­റ്റൂ­രില്‍ നിന്നും ബാം­ഗ്ലൂ­രിലേക്ക് പോ­വു­ക­യാ­യി­രു­ന്ന ടാ­ങ്കര്‍ ന­ര­സിം­ഹ തീര്‍­ത്ഥ സര്‍­ക്കി­ളില്‍ എ­ത്തി­യ­പ്പോള്‍ പൂ­ഴി ലോറി, കോ­ളേ­ജ് ബസ്, ബൈ­ക്ക് എ­ന്നി­വ­യു­മാ­യി കൂ­ട്ടി­യി­ടി­ച്ചതിനാല്‍   വ­ഴി­യാ­ത്ര­ക്കാരെയും  ഡ്രൈ­വരെയും പ­രി­ക്കേല്‍പിക്കുകയായിരുന്നു.

മ­ര­ത്തി­ന് വ­ണ്ടി­യി­ടി­ച്ച­തി­നാ­ലാ­ണ് പെ­ട്ടെന്ന് തീ പ­ടര്‍­ന്ന് പി­ടി­ക്കാന്‍ കാ­ര­ണ­മെന്നും പ­റ­യുന്നു. നി­യ­ന്ത്ര­ണം വി­ട്ട വ­ണ്ടി പെ­ട്രോള്‍ പ­മ്പി­നു സ­മീ­പം പാര്‍­ക്ക് ചെ­യ്­തി­രു­ന്ന സ­ഹ്യാദ്രി കോ­ള­ജ് ബ­സു­മാ­യി കൂ­ട്ടി­യി­ടി­ച്ച­തി­നു­ശേ­ഷ­മാ­ണ് മ­ര­ത്തില്‍ ചെ­ന്നി­ടി­ച്ചത്.

കോ­ളാ­റില്‍ ഗ്യാ­സ് ടാ­ങ്ക­റിന് തീ­പിടിച്ച് അ­ഞ്ചു മ­രണംസ­മീ­പ­ത്തു­ള്ള പെ­ട്രോള്‍ പ­മ്പി­ന് തീ­പി­ടി­ച്ചി­രു­ന്നു­വെ­ങ്കില്‍ ദു­ര­ന്ത­ത്തില്‍ ഒ­രു­പാ­ട് പേ­രു­ടെ ജീ­വന്‍ ന­ഷ്ട­പ്പെ­ടു­മാ­യി­രുന്നു. പോ­ലീ­സി­ന്റെ സമ­യോ­ചി­തമാ­യ പ്ര­വര്‍­ത്ത­ന­ത്തി­ന്റെ ഫ­ല­മാ­യി വാ­ഹ­ന­ങ്ങള്‍ മ­റ്റു ദി­ശ­യി­ലേ­ക്ക് ക­ട­ത്തി­വി­ടു­കയും വൈ­ദ്യു­തി ബ­ന്ധം വി­ച്ഛേ­ദി­ക്കു­കയും ചെ­­യ്തു. അ­തി­നാല്‍ കൂ­ടു­തല്‍ അ­പക­ടം ഒ­ഴി­വായി.

ഫയര്‍­ഫോര്‍­സ് എ­ത്തി­യാ­ണ് തീ­യ­ണ­ച്ച­ത്.പോ­ലീ­സ് ചീ­ഫ് രാം­നി­വാ­സ് സെ­പ്ത് സ്ഥി­തി നി­യ­ന്ത്ര­ണാ­തീ­ത­മാ­ണെന്നും ശ­രിയാ­യ രീ­തി­യി­ലു­ള്ള അ­ന്വേ­ഷ­ണ­ത്തി­ലൂ­ടെ മാ­ത്ര­മേ അ­പ­ക­ട­കാര­ണം അ­റി­യാന്‍ ക­ഴി­യു­ക­യു­ള്ളൂ വെന്നും വ്യ­ക്ത­മാക്കി.

Keywords: Kolar, Gas Tanker, Sand Lorry, Simhanahalli, College, Bus, Bike, Passengers, Driver, Tree, Fire force, Fire, Dead, Accident, Road, Injured, Hospital, Vehicles, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia