ബസും കാറും കൂട്ടിയിടിച്ച് 2 സ്ത്രീകളും ഒരു കുട്ടിയുമടക്കം 5 പേര്‍ മരിച്ചു; ഒരു കുഞ്ഞിന്റെ നില ഗുരുതരം

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 28.03.2022) തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയില്‍ തിങ്കളാഴ്ച ടിഎസ്ആര്‍ടിസി ബസ് കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുള്‍പെടെ അഞ്ച് പേര്‍ മരിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു. മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. കുഞ്ഞിനെ സമീപത്തെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
Aster_MIMS

ബസും കാറും കൂട്ടിയിടിച്ച് 2 സ്ത്രീകളും ഒരു കുട്ടിയുമടക്കം 5 പേര്‍ മരിച്ചു; ഒരു കുഞ്ഞിന്റെ നില ഗുരുതരം

മച്ചാറെഡ്ഡി മണ്ഡലിലെ ഘാന്‍പൂര്‍ ഗ്രാമത്തിന് സമീപം തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്റെ ബസ് എതിര്‍ദിശയില്‍ നിന്ന് വന്ന കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസിന്റെ ടയറുകളിലൊന്നാണ് കൂട്ടിയിടിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഉടന്‍തന്നെ ടയര്‍ പൊട്ടിത്തെറിക്കുകയും ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് കാര്‍ മരത്തിലിടിക്കുകയായിരുന്നു. കാമറെഡ്ഡിയില്‍ നിന്ന് കരിംനഗറിലേക്ക് പോവുകയായിരുന്നു കാര്‍ എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിസാമാബാദ് ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ചത്.

Keywords: Five dead in bus-car collision in Telangana's Kamareddy, Hyderabad, News, Accidental Death, Injured, Hospital, Treatment, Child, Police, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia