ഡെല്‍ഹി കലാപക്കേസിലെ ആദ്യ വിധി; പ്രതി ദിനേശ് യാദവിന് അഞ്ച് വര്‍ഷം തടവ്
Jan 20, 2022, 13:03 IST
ന്യൂഡെല്‍ഹി: (www.kvartha.com 20.01.2022) 2020 ഫെബ്രുവരിയില്‍ രാജ്യതലസ്ഥാനത്ത് നടന്ന കലാപവുമായി ബന്ധപ്പെട്ട് ആദ്യത്തെ വിധി ഡെല്‍ഹി കോടതി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ദിനേഷ് യാദവ് എന്നയാള്‍ക്ക് അഞ്ച് വര്‍ഷം തടവാണ് ലഭിച്ചത്. നിയമവിരുദ്ധമായ സംഘം ചേരല്‍, കലാപം, 73 വയസുള്ള സ്ത്രീയുടെ വീട് കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്യുക എന്നീ കുറ്റങ്ങള്‍ക്ക് കഴിഞ്ഞ മാസം ദിനേശ് യാദവ് ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസില്‍ പരമാവധി ശിക്ഷ 10 വര്‍ഷം തടവാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡെല്‍ഹി ജുമാ മസ്ജിദ്, ഷഹീന്‍ബാഗ് എന്നിവിടങ്ങളില്‍ 2020ല്‍ ആരംഭിച്ച സമരങ്ങള്‍ക്ക് നേരെ ഹിന്ദുത്വ വാദികള്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും, 200 ല്‍ അധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഷഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ടി അംഗവും, മുന്‍ നിയമസഭാംഗവുമായ കപില്‍ മിശ്ര 2020 ഫെബ്രുവരി 23ന് ഡെല്‍ഹി പൊലീസിനോടാവശ്യപ്പെട്ടു. പൊലീസ് ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ താന്‍ അതു ചെയ്യുമെന്നും കപില്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.
കപില്‍ മിശ്രയുടെ പ്രസ്താവനക്കു പിന്നാലെ വടക്കു കിഴക്കന്‍ ഡെല്‍ഹിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. മൂന്നു മുസ്ലീം പള്ളികള്‍ കലാപകാരികള്‍ തീവെച്ചു നശിപ്പിച്ചു. നിരവധി വിദ്യാലയങ്ങളും, കടകളും, വീടുകളും വാഹനങ്ങളും കലാപകാരികള്‍ നശിപ്പിച്ചു. കലാപം നടക്കുമ്പോള്‍, ഡെല്‍ഹിയിലെ പൊലീസ് നിഷ്‌ക്രിയമായി ദൃക്‌സാക്ഷികള്‍ മാത്രമായി നില്‍ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. നിരവധി മാധ്യമപ്രവര്‍ത്തകരേയും കലാപകാരികള്‍ ആക്രമിച്ചു. നൂറിലധികം കുറ്റവാളികള്‍ ഉള്‍പെട്ടിട്ടുള്ള 48 എഫ് ഐ ആര്‍ റെജിസ്റ്റര്‍ ചെയ്തതായി ഡെല്‍ഹി പൊലീസ് പറയുന്നു. കലാപവുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ റെജിസ്റ്റര്‍ ചെയ്തതായും, ഇതുവരെ 630 പേര്‍ അറസ്റ്റിലായതായും പൊലീസ് വ്യക്തമാക്കുന്നു.

Keywords: National, New Delhi, News, Top-Headlines, Riots, Jail, Case, Police, Vehicles, Breaking News, Shop, Court, Houses, First verdict in Delhi riots case; Defendant Dinesh Yadav jailed for five years
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.