ലോക് ഡൗണില്‍ ആദ്യത്തെ ട്രെയിന്‍ സര്‍വ്വീസ്; തെലങ്കാനയില്‍ അതിഥി തൊഴിലാളികളുമായി യാത്ര പുറപ്പെട്ടു
May 1, 2020, 13:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 01.05.2020) വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് ട്രെയിന്‍ എന്ന ആവശ്യം ശക്തമാകുന്നതിനിടെ തെലുങ്കാനയില്‍ നിന്നും തൊഴിലാളികളെയും വഹിച്ചുള്ള ആദ്യട്രെയിന്‍ പുറപ്പെട്ടു. തെലങ്കാനയില്‍ നിന്ന് ഝാര്‍ഖണ്ഡിലേക്കാണ് ആദ്യ ട്രെയില്‍ സര്‍വീസ്.
24 കോച്ചുകളുള്ള ട്രെയില്‍ സാമൂഹിക അകലം പാലിച്ചാണ് തൊഴിലാളികളെ കൊണ്ടുപോകുന്നത്. 1200 തൊഴിലാളികളുമായി പോയ ട്രെയിന്‍ വെള്ളിയാഴ്ച രാത്രി ഝാര്‍ഖണ്ഡിലെത്തും. തെലുങ്കാന-ഝാര്‍ഖണ്ഡ് ട്രെയിന്‍ അനുവദിച്ച സാഹചര്യത്തില്‍ കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു.
ഇതാദ്യമായാണ് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിന്‍ എന്ന ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിറവേറ്റുന്നത്. അതേസമയം തെലുങ്കാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ഒരു ട്രെയിനിന് മാത്രമാണ് അനുമതി നല്‍കിയതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.
നേരത്തെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിന്‍ എന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതിഥി തൊഴിലാളികളെ ബസില്‍ സാമൂഹിക അകലംപാലിച്ചും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ പുറപ്പെടുവിച്ച ഈ മാര്‍ഗ നിര്‍ദ്ദേശം ഇതുവരെയും പുതുക്കിയിട്ടില്ല.

Keywords: News, National, Train, Travel, Labours, Telangana, Kerala, Central Government, First train carrying migrant workers from Telangana to Jharkhand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.