Arrested | 'ജീവിതത്തില്‍ ആദ്യമായി നടത്തുന്ന വിമാനയാത്ര ആസ്വദിക്കാനായി ബീഡിവലിച്ചു'; അധികൃതരുടെ പരാതിയില്‍ 56കാരന്‍ അറസ്റ്റില്‍
May 17, 2023, 16:14 IST
ന്യൂഡെല്‍ഹി: (www.kvartha.com) ബെംഗ്ലൂറിലേക്കുള്ള ആകാശ എയര്‍ വിമാനത്തില്‍ ബീഡിവലിച്ചെന്ന പരാതിയില്‍ 56കാരന്‍ അറസ്റ്റില്‍. രാജസ്താനിലെ മാര്‍വാറില്‍ നിന്നുള്ള പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ ആദ്യമായാണ് വിമാനയാത്ര നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കേംപഗൗഡ വിമാനത്താവളത്തില്‍ വച്ച് വിമാനം ലാന്‍ഡ് ചെയ്തയുടന്‍ വിമാന കംപനിയുടെ എയര്‍പോര്‍ട് ഡ്യൂട്ടി മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അഹ് മദാബാദില്‍ നിന്നാണ് ഇയാള്‍ വിമാനത്തില്‍ കയറിയത്. യാത്രക്കിടെ ടോയ്‌ലറ്റിനുള്ളില്‍ നിന്ന് ബീഡി വലിച്ചതിനാണ് വിമാന ജീവനക്കാര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ആദ്യമായി വിമാന യാത്ര നടത്തിയ ആളാണ് പ്രവീണ്‍ കുമാറെന്നും നിയമങ്ങളെ കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ബെംഗ്ലൂര്‍ പൊലീസ് അറിയിച്ചു.
താന്‍ സാധാരണ ട്രെയിനില്‍ പോകുമ്പോള്‍ പുകവലിക്കാറുണ്ടായിരുന്നു. ഇതു തന്നെയാണ് വിമാനത്തിലും ആവര്‍ത്തിച്ചതെന്ന് പ്രവീണ്‍ കുമാര്‍ പൊലീസിന് മൊഴി നല്‍കിയതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നു. അടുത്തിടെ വിമാനത്തില്‍ സിഗരറ്റ് വലിച്ചെന്ന സംഭവത്തില്‍ രണ്ടു യാത്രക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
താന്‍ സാധാരണ ട്രെയിനില്‍ പോകുമ്പോള്‍ പുകവലിക്കാറുണ്ടായിരുന്നു. ഇതു തന്നെയാണ് വിമാനത്തിലും ആവര്‍ത്തിച്ചതെന്ന് പ്രവീണ്‍ കുമാര്‍ പൊലീസിന് മൊഴി നല്‍കിയതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നു. അടുത്തിടെ വിമാനത്തില്‍ സിഗരറ്റ് വലിച്ചെന്ന സംഭവത്തില്‍ രണ്ടു യാത്രക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: First-time flyer arrested for smoking beedi on Bengaluru-bound Akasa Air flight, New Delhi, Bengaluru Police, Arrested, Passenger, Smoking, Complaint, Passenger, Toilet, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.