Aircraft Crashed | തേജസ് യുദ്ധവിമാനം കോളജ് ഹോസ്റ്റലിന് മുന്നില്‍ തകര്‍ന്നുവീണ് തീപ്പിടിച്ചു; അന്വേഷണം ആരംഭിച്ചതായി ഇന്‍ഡ്യന്‍ വ്യോമസേന

 


ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യന്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് തീപ്പിടിച്ചു. രാജസ്താനിലെ ജയ്സാല്‍മേറിലാണ് തകര്‍ന്നുവീണത്. അപകടത്തിന് മുന്‍പ് തന്നെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു.

ജയ്സാല്‍മേറിലെ ജവഹര്‍ നഗറിലാണ് അപകടം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച ഭാരത് ശക്തി പ്രോഗ്രാം വേദിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഒരു കോളജ് ഹോസ്റ്റലിന് മുന്നിലാണ് വിമാനം തകര്‍ന്നുവീണത്. ആളപായം ഉണ്ടായിട്ടില്ല.

വിവരമറിഞ്ഞ ഉടന്‍ അഗ്‌നിരക്ഷാ സേനയും പ്രദേശവാസികളും പൊലീസും സ്ഥലത്തെത്തി. വിമാനത്തില്‍ പടര്‍ന്ന തീ വെള്ളം ഉപയോഗിച്ച് അണച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Aircraft Crashed | തേജസ് യുദ്ധവിമാനം കോളജ് ഹോസ്റ്റലിന് മുന്നില്‍ തകര്‍ന്നുവീണ് തീപ്പിടിച്ചു; അന്വേഷണം ആരംഭിച്ചതായി ഇന്‍ഡ്യന്‍ വ്യോമസേന

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വ്യോമസേന വക്താവ് അറിയിച്ചു. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനിടെയാണ് സംഭവം. ഒരാഴ്ച മുന്‍പ് പശ്ചിമ ബെന്‍ഗാളിലും സമാനമായി മറ്റൊരു യുദ്ധവിമാനം തകര്‍ന്ന് വീണിരുന്നു.

ഹിന്ദുസ്ഥാന്‍ എയ്‌റോനോടിക്‌സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റാണ് തേജസ്. ആദ്യമായിട്ടാണ് തേജസ് വിമാനം തകരുന്നത്.

Keywords: News, National, National-News, Accident-News, First-Ever, Crash, Tejas, Fighter Jet, Rajasthan News, Jaisalmer News, Pilot, Safe, First-Ever Crash Of Tejas Fighter Jet In Rajasthan's Jaisalmer, Pilot Safe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia