Booked | രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലാക്കി; ആദ്യ കേസ് രെജിസ്റ്റര്‍ ചെയ്തത് ഡെല്‍ഹിയില്‍ തെരുവ് കച്ചവടക്കാരനെതിരെ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി:(KVARTHA) രാജ്യത്ത് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് തലസ്ഥാന നഗരമായ ഡെല്‍ഹിയില്‍ രെജിസ്റ്റര്‍ ചെയ്തു. തെരുവ് കച്ചവടക്കാരനെതിരെയാണ്
ഡെല്‍ഹി കമല പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഡെല്‍ഹി റെയില്‍വേ സ്റ്റേഷന്റെ ഫുട് ഓവര്‍ ബ്രിഡ് ജിനടിയില്‍ തടസം സൃഷ്ടിച്ചതിനാണ് ഇയാള്‍ക്കെതിരെ ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 285 പ്രകാരം എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
പ്രധാന റോഡിന് സമീപം വണ്ടിയില്‍ നിന്ന് പുകയിലയും വെള്ളവും പങ്കജ് കുമാര്‍ വില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നു. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഇയാളോട് വണ്ടി മാറ്റാന്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ചെവിക്കൊള്ളാതെ വില്‍പന തുടരുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
