Agniveer | ഇന്ത്യൻ സൈന്യത്തിന് ചരിത്ര നിമിഷം! അഗ്നിവീർ ആദ്യ ബാച്ച് വൈകീട്ട് പുറത്തിറങ്ങും; ചരിത്രത്തിലാദ്യമായി സൂര്യാസ്തമയത്തിന് ശേഷം പാസിങ് ഔട്ട് പരേഡ്
Mar 28, 2023, 09:44 IST
ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യൻ സൈന്യത്തിന് ചൊവ്വാഴ്ച വളരെ സവിശേഷവും ചരിത്രപരവുമായ ദിവസമായിരിക്കും. അഗ്നിവീറിന്റെ ആദ്യ ബാച്ച് വൈകീട്ട് ഇന്ത്യൻ നാവികസേനയിൽ ചേരും. ഇവരുടെ പാസിങ് ഔട്ട് പരേഡ് ഐഎൻഎസ് ചിൽകയിൽ നടക്കും. ഐഎൻഎസ് ചിൽകയിൽ 273 വനിതകൾ ഉൾപ്പെടെ 2600 ഓളം നാവികസേനാംഗങ്ങളുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പാസിംഗ് ഔട്ട് പരേഡ് നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആദ്യമായി സൂര്യാസ്തമയത്തിനു ശേഷം പരേഡ് നടത്തും
ചൊവ്വാഴ്ച നടക്കുന്ന പാസിങ് ഔട്ട് പരേഡ് പല തരത്തിൽ പ്രത്യേകതയുള്ളതാണ്. ഒരു വശത്ത്, അഗ്നിവീറിന്റെ ആദ്യ ബാച്ച് ആദ്യമായി പുറത്തിറക്കുന്നതാണെങ്കിൽ, മറുവശത്ത് പരേഡ് സൂര്യാസ്തമയത്തിന് ശേഷം നടക്കുന്നുവെന്നതാണ്. പരമ്പരാഗതമായി രാവിലെയാണ് പാസിങ് ഔട്ട് പരേഡ് നടക്കാറുള്ളതെങ്കിൽ ഇന്ത്യൻ സായുധ സേനയുടെ ചരിത്രത്തിലാദ്യമായാണ് സൂര്യാസ്തമയത്തിന് ശേഷം നടക്കുന്നത്. പാസിംഗ് ഔട്ട് പരേഡിന്റെ തത്സമയ സ്ട്രീമിംഗ് വൈകീട്ട് 5.30 മുതൽ ഇന്ത്യൻ നേവിയുടെ യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാം പേജിലും ദൂരദർശനിലും സംപ്രേക്ഷണം ചെയ്യും.
അതിഥികളെത്തും
റിപ്പോർട്ട് പ്രകാരം നാവികസേന ചീഫ് അഡ്മിറൽ ആർ ഹരി കുമാർ പാസിംഗ് ഔട്ട് പരേഡിന്റെ മുഖ്യാതിഥിയും അവലോകന ഓഫീസറും ആയിരിക്കും. വിഎഡിഎം എം എ ഹംപിഹോളി, സതേൺ നേവൽ കമാൻഡ് കമാൻഡിങ് ഇൻ ചീഫ് ഫ്ലാഗ് ഓഫീസർ, മറ്റ് മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. വിജയികളായ ട്രെയിനികളെ അവരുടെ കടൽ പരിശീലനത്തിനായി മുൻനിര യുദ്ധക്കപ്പലുകളിൽ നിയമിക്കും.
അഗ്നിപഥ് പദ്ധതി
2022 ജൂൺ 14 ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മൂന്ന് സൈനിക മേധാവികളും ചേർന്നാണ് അഗ്നിപഥ് പദ്ധതി ആരംഭിച്ചത്. പതിനേഴര വയസ് ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർ അഗ്നിവീരന്മാർ' എന്നറിയപ്പെടും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സ്ഥിരനിയമനം നൽകും.
Keywords: New Delhi, National, News, Indian, Navy, Women, Live Telecast, YouTube, Instagram, Report, Officers, Army, Top-Headlines, First Agniveer batch to hold Passing Out Parade on March 28.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.