Bihar Twist | ബിഹാറില്‍ വീണ്ടും ട്വിസ്റ്റ്; ജെഡിയു ഇന്‍ഡ്യ സഖ്യത്തില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ
Jan 26, 2024, 21:07 IST
ന്യൂഡെല്‍ഹി: (KVARTHA) ബിഹാറില്‍ വീണ്ടും ട്വിസ്റ്റ്. എന്‍ഡിഎ സഖ്യത്തിനൊപ്പം ജെഡിയു ചേരുമെന്നും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്നുമുള്ള റിപോര്‍ടുകള്‍ തള്ളി രംഗത്തെത്തിയിരിക്കയാണ് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ. ബിഹാറില്‍ ബിജെപിയുടെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഉള്‍പെടെയുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇക്കാര്യങ്ങള്‍ നിഷേധിച്ച് ജെഡിയു രംഗത്തെത്തിയത്.
ജെഡിയു ഇന്‍ഡ്യ സഖ്യത്തില്‍ തന്നെ തുടരുമെന്നും റിപോര്‍ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ഉമേഷ് കുശ്വാഹ പറഞ്ഞു. സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതികരണവുമായി ആര്‍ജെഡിയും രംഗത്തെത്തി. ജനങ്ങളുടെ സംശയം മാറ്റണമെന്നും ഇപ്പോഴത്തെ പ്രചാരണങ്ങളില്‍ നിതീഷ് കുമാര്‍ തന്നെ വ്യക്തത വരുത്തണമെന്നും മാനോജ് ഝാ എംപി പറഞ്ഞു.
അഭ്യൂഹങ്ങള്‍ക്കിടെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനായി നിതീഷ് കുമാര്‍ രാജ്ഭവനിലുമെത്തി. എന്നാല്‍ ബിജെപിയുമായി ചര്‍ച നടത്തുന്നുവെന്ന റിപോര്‍ടുകളില്‍ നിതീഷ് കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്‍ഡിഎയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍കാര്‍ രൂപീകരണ ചര്‍ചകള്‍ സജീവമാക്കിയതായുള്ള റിപോര്‍ടുകളാണ് നേരത്തെ പുറത്തുവന്നത്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടതായും രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കാമെന്നുള്ള ഫോര്‍മുല ജെഡിയു മുന്നോട്ടു വെച്ചതായും റിപോര്‍ടുണ്ടായിരുന്നു. നിര്‍ണായക ചര്‍ചകള്‍ നടക്കുന്നുവെന്ന റിപോര്‍ടുകള്‍ക്കിടെ ഞായറാഴ്ച വരെയുള്ള നിതീഷ് കുമാറിന്റെ പൊതുപരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
ഫോര്‍മുല ബിജെപി അംഗീകരിച്ചാല്‍ എന്‍ഡിഎ സഖ്യത്തോടൊപ്പം ജെഡിയു ചേരുമെന്നും ഞായറാഴ്ച തന്നെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമായിരുന്നു റിപോര്‍ട്. ബിഹാറില്‍ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകത്തില്‍ അന്തിമ തീരുമാനം എന്തായിരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. എന്‍ഡിഎയുമായി ചേര്‍ന്ന് പുതിയ സര്‍കാര്‍ രൂപവത്കരിക്കുന്നതിന് മുന്നോടിയായി നിലവിലെ മഹാസഖ്യ സര്‍കാര്‍ നിതീഷ് കുമാര്‍ പിരിച്ചുവിടുമെന്നും റിപോര്‍ടുണ്ടായിരുന്നു.
Keywords: Firmly with INDIA bloc but would like Congress to do introspection, says JD(U),
New Delhi, News, Politics, JDU Chief Nitish Kumar, Controversy, Media, Report, Congress, National News.
New Delhi, News, Politics, JDU Chief Nitish Kumar, Controversy, Media, Report, Congress, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.