മുംബൈയിലെ ഫ്‌ലാറ്റില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു, ദേഹത്ത് തീ പിടിച്ചൊരാള്‍ 19-ാം നിലയില്‍നിന്ന് താഴേക്ക് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 22.10.2021) സൗത് മുംബൈയിലെ ലാല്‍ബാഗില്‍ ഫ്‌ലാറ്റില്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിന്റെ 19-ാം നിലയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ആഡംബര വസതികളുള്ള അവിഘ്‌ന പാര്‍ക് സൊസൈറ്റിയിലാണ് തീപിടിത്തമുണ്ടായത്. 
Aster mims 04/11/2022

തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയയാളാണ് മരിച്ചതെന്നാണ് റിപോര്‍ട്. ദേഹത്ത് തീ പിടിച്ചൊരാള്‍ 19-ാം നിലയില്‍നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം.

മുംബൈയിലെ ഫ്‌ലാറ്റില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു, ദേഹത്ത് തീ പിടിച്ചൊരാള്‍ 19-ാം നിലയില്‍നിന്ന് താഴേക്ക് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്


60 നിലകളിലായാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. തീ അണയ്ക്കുന്നത് ഉള്‍പൈടെയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്‌നിശമന സേനയുടെ 7 എന്‍ജിനുകള്‍ തീയണക്കാനായി രംഗത്തുണ്ട്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന. 

Keywords:  News, National, India, Mumbai, Fire, Dead, Fireworks, Massive Fire, Fire On 19th Floor Of Luxury Residential Tower In Mumbai, 1 Dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia