Fire | ഭോപാല്‍-ഡെല്‍ഹി വന്ദേഭാരത് എക്‌സ്പ്രസില്‍ തീപ്പിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

 


ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ തീപ്പിടിത്തം. ഭോപാലില്‍ നിന്നും ഡെല്‍ഹിയിലേക്ക് പോവുകയായിരുന്ന വന്ദേഭാരതിന്റെ സി14 കോചിനാണ് തീപ്പിടിച്ചത്. തിങ്കളാഴ്ച (17.07.2023) രാവിലെയാണ് സംഭവം നടന്നത്. 36 യാത്രക്കാരാണ് ഈ സമയം കോചില്‍ ഉണ്ടായിരുന്നത്. ഉടനെ തീ അണച്ചതിനാല്‍ മറ്റ് അപകടങ്ങളൊന്നുമില്ല.  

ബിന റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിന് തൊട്ടുമുന്‍പ് കുര്‍വായ് കെതോരയില്‍ വെച്ചാണ് ട്രെയിനില്‍ തീപ്പിടിത്തമുണ്ടായത്. വന്ദേഭാരത് ട്രെയിനിന്റെ ഒരു കോചിലെ ബാറ്ററി ബോക്‌സിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിനില്‍ നിന്നും യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.

തീപ്പിടിത്തം ഉണ്ടായ ഉടന്‍തന്നെ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തുകയും ചെയ്തു. പെട്ടെന്ന് തന്നെ തീ അണച്ചെന്ന് റെയില്‍വെ പ്രസ്താവനയില്‍ അറിയിച്ചു. മധ്യപ്രദേശിലെ റാണി കമലപതി റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഡെല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് ഈ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 7 മണിക്കൂറും 30 മിനുറ്റും കൊണ്ട് 701 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്.

Fire | ഭോപാല്‍-ഡെല്‍ഹി വന്ദേഭാരത് എക്‌സ്പ്രസില്‍ തീപ്പിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു


Keywords:  News, National, National-News, Accident-News, Fire, Battery Box, Bhopal-Delhi, Vande Bharat, Train, Fire in battery box of Bhopal-Delhi Vande Bharat train; no casualty.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia