Serious Burns | തലമുടിയില്‍ തീ പടര്‍ത്തി മുടിവെട്ടാനുള്ള ശ്രമം പാളി; 18 കാരന് ഗുരുതരമായി പൊള്ളലേറ്റു; കഴുത്തിലും നെഞ്ചിലും പരുക്ക്
Oct 27, 2022, 15:42 IST
വല്‍സാദ്: (www.kvartha.com) ഗുജറാതിലെ വല്‍സാദ് ജില്ലയിലെ വാപി പട്ടണത്തിലെ ഒരു സലൂണില്‍ 18 കാരനായ യുവാവിന് തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. അടുത്ത കാലത്തായി ജനപ്രീതി നേടിയ തലമുടിയില്‍ തീ പടര്‍ത്തിയുള്ള മുടിവെട്ട് നടത്തുന്നതിനിടെയായിരുന്നു സംഭവം. ഇതിന്റെ ഭാഗമായി ഇയാളുടെ മുടിയില്‍ തീ കൊളുത്തിയപ്പോള്‍ അത് പൊടുന്നന്നെ തലയ്ക്ക് ചുറ്റും പടരുകയായിരുന്നു.
കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ വല്‍സാദിലെ സിവില്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായി വാപി ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവാവിന്റെയും ബാര്‍ബറുടെയും മൊഴിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രാഥമിക വിവരമനുസരിച്ച്, തലമുടിയില്‍ തീ പടര്‍ത്തുന്നതിനായി തലയില്‍ ഏതെങ്കിലും തരത്തിലുള്ള രാസവസ്തു പ്രയോഗിച്ചതിനെത്തുടര്‍ന്നാണ് തീപടരുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തതെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ഉപയോഗിച്ചത് ഏത് രാസവസ്തുവാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
FILE IMAGE

Keywords: Latest-News, National, Top-Headlines, Gujrat, Injured, Treatment, Burnt, 'Fire Haircut' Attempt Goes Wrong, Gujarat Man Suffers Serious Burns.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.