Fire | നവജീവന്‍ എക്സ്പ്രസിന്റെ പാന്‍ട്രി കാറില്‍ തീപിടുത്തം; ആളപായമില്ല; പരിഭ്രാന്തരായി യാത്രക്കാര്‍; വീഡിയോ കാണാം
Nov 18, 2022, 20:21 IST
നെല്ലൂര്‍: (www.kvartha.com) അഹ്മദാബാദില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന നവജീവന്‍ എക്സ്പ്രസ് ട്രെയിനിനകത്ത് തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ചെ 2.42 ന് ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ ഗുഡൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് പാന്‍ട്രി കാറില്‍ തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. അല്‍പസമയത്തിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കി. സംഭവം യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി.
തീവണ്ടിയുടെ അടുക്കള സ്ഥിതി ചെയ്യുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. പാചകത്തിന് ഉപയോഗിക്കുന്ന ഹീറ്ററുകളിലൊന്ന് ഓഫ് ചെയ്യാത്തതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് വിവരം. പാന്‍ട്രി കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട വാച്മാന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
പാന്‍ട്രി കാറിന് തീപിടിച്ചപ്പോള്‍ ഓടോമാറ്റിക് ഫയര്‍ സിസ്റ്റം പ്രവര്‍ത്തനക്ഷമമായതായി സൗത് സെന്‍ട്രല്‍ റെയില്‍വേ വിജയവാഡ ഡിവിഷന്‍ വക്താവ് നുസ്രത് മന്ദ്രൂപ്കര്‍ പറഞ്ഞു. പുക പുറത്തേക്ക് തുറന്ന് വിടാന്‍ മൂന്ന് ജനല്‍ചില്ലുകളും തകര്‍ത്തു. എസിയും ഓഫാക്കിയ ശേഷം തീ നിയന്ത്രണ വിധേയമാക്കി. പാന്‍ട്രി കാര്‍ വേര്‍പെടുത്തിയാണ് പിന്നീട് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്.

A tragedy was averted as staff timely detected fire in the pantry coach of Chennai Ahmedabad Navjeevan Express. Alert staff extinguished the fire at Gudur station of Nellore. No casualty or passenger property damage was reported. #AndhraPradesh pic.twitter.com/vkKXHvRERL
— Ashish (@KP_Aashish) November 18, 2022
പാന്‍ട്രി കാറിന് തീപിടിച്ചപ്പോള്‍ ഓടോമാറ്റിക് ഫയര്‍ സിസ്റ്റം പ്രവര്‍ത്തനക്ഷമമായതായി സൗത് സെന്‍ട്രല്‍ റെയില്‍വേ വിജയവാഡ ഡിവിഷന്‍ വക്താവ് നുസ്രത് മന്ദ്രൂപ്കര്‍ പറഞ്ഞു. പുക പുറത്തേക്ക് തുറന്ന് വിടാന്‍ മൂന്ന് ജനല്‍ചില്ലുകളും തകര്‍ത്തു. എസിയും ഓഫാക്കിയ ശേഷം തീ നിയന്ത്രണ വിധേയമാക്കി. പാന്‍ട്രി കാര്‍ വേര്‍പെടുത്തിയാണ് പിന്നീട് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്.
Keywords: Latest-News, National, Top-Headlines, Accident, Video, Viral, Social-Media, Train, Train Accident, Fire, Andhra Pradesh, Navjeevan Express, Fire breaks out on Navjeevan Express in Andhra.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.