Fire | മുംബൈയിലെ ധാരാവിയില്‍ വന്‍ തീപ്പിടിത്തം; അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ആളപായമില്ലെന്ന് റിപോര്‍ട്; നഗരത്തില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി
Feb 22, 2023, 09:10 IST
ADVERTISEMENT
മുംബൈ: (www.kvartha.com) ധാരാവിയില്‍ വന്‍ തീപ്പിടിത്തം. പുലര്‍ചെ മൂന്നരയോടെ കമലാ നഗര്‍ ചേരിയിലാണ് തീപ്പിടിച്ചത്. പത്തോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
തീ ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ തന്നെയാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ലെവല്‍ വിഭാഗത്തില്‍പെട്ട തീപ്പിടിത്തമാണ് ഉണ്ടായിരിക്കുന്നതെന്നും നിലവില്‍ ആര്‍ക്കും തന്നെ പരുക്കേറ്റതായോ മറ്റ് അപകടങ്ങള്‍ ഉണ്ടായതായോ വിവരം ലഭിച്ചിട്ടില്ലെന്നുമാണ് അഗ്നിരക്ഷാസേന അറിയിക്കുന്നത്. ഒരു പരിധിവരെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെന്നാണ് വിവരം.

സ്ഥലത്ത് മുംബൈ ഫയര്‍ ബ്രിഗേഡ് ഇപ്പോള്‍ തിരച്ചില്‍ നടത്തുകയാണ്. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ വലിയ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി.
Keywords: News,National,India,Mumbai,Fire,Traffic,Top-Headlines,Latest-News, Fire breaks out in Dharavi's Kamla Nagar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.