Accidental Death | ഡെല്‍ഹിയില്‍ പാദരക്ഷാ ഫാക്ടറിയില്‍ തീപിടുത്തം; 2 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്കേറ്റു
Nov 1, 2022, 14:10 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kavrtha.com) ഡെല്‍ഹിയിലെ നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പാദരക്ഷാ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഫാക്ടറില്‍ നിന്നും 20 ഓളം പേരെ രക്ഷപ്പെടുത്തി. ഇനിയും പത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്.
സംഭവത്തെ കുറിച്ച് ഡെപ്യൂടി പൊലീസ് കമിഷണര്‍ (ഔടര്‍-നോര്‍ത്) ദേവേഷ് കുമാര്‍ മഹ്ല പറയുന്നത്:
മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. പരുക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു പാദരക്ഷ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. കുറച്ച് പേര്‍ക്ക് പരുക്കേറ്റു, അവരെ ആശുപത്രിയിലേക്ക് മാറ്റി, എല്ലാവരും സ്ഥിരതയുള്ളവരാണ്, ചെറിയ പരുക്കുകളുണ്ട്. രണ്ട് പേര്‍ മരിച്ചു, അവരെ തിരിച്ചറിഞ്ഞു.
Keywords: Fire breaks out at factory in Delhi's Narela; two dead, many injured, New Delhi, News, Accidental Death, Injured, Hospital, Treatment, Police, National.#Breaking: 2 dead, several trapped in an incident of fire occurred in a footwear factory in Delhi's Narela Industrial Area.#fire #Narelafire #Delhifire pic.twitter.com/QSJ1VqEwV4
— India.com (@indiacom) November 1, 2022
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

