Fire | കുംഭമേള നടക്കുന്നിടത്ത് വീണ്ടും തീപ്പിടുത്തം; ആളപായമില്ല


● അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കി
● മൂന്നാമത്തെ സംഭവം
● ജനുവരി 19-ന് ഉണ്ടായ തീപിടുത്തത്തിൽ 70-80 കുടിലുകളും 8-10 ടെന്റുകളും നശിച്ചു.
● ജനുവരി 25-ന് ഉണ്ടായ തീപിടുത്തത്തിൽ 2 വാഹനങ്ങൾ കത്തിനശിച്ചു.
ലക്‌നൗ: (KVARTHA) ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭ മേള നടക്കുന്നിടത്ത് വീണ്ടും തീപ്പിടുത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സെക്ടർ 22 ലാണ് ഏറ്റവും പുതിയ തീപ്പിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉടൻതന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി ഇത് മൂന്നാമത്തെ തീപ്പിടുത്തമാണ് കുംഭമേള മൈതാനത്ത് ഉണ്ടാകുന്നത്.
ജനുവരി 19 ന് ഗീതാ പ്രസ് ക്യാമ്പ് ഏരിയയിലാണ് ആദ്യത്തെ തീപിടുത്തം ഉണ്ടായത്. സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഏകദേശം 70-80 കുടിലുകളും എട്ട് മുതൽ പത്ത് വരെ ടെന്റുകളും അഗ്നിക്കിരയായി. തുടർന്ന് ജനുവരി 25 ന് പുലർച്ചെ മേള ഗ്രൗണ്ടിലേക്കുള്ള പ്രധാന റോഡിൽ തീപിടുത്തമുണ്ടായി. പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾ കത്തിനശിച്ചു. അഗ്നിരക്ഷാ സേനയുടെ ശ്രമഫലമായി കൂടുതൽ നാശനഷ്ടം ഒഴിവായി. ഈ സംഭവങ്ങളിലും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
दिनांक 30.01.2025 को दोपहर करीब 02:00 बजे कुम्भ मेला क्षेत्र से बाहर लगभग 06 किलोमीटर दूर प्राइवेट टेंट में आग लगने की सूचना पर तत्काल @fireserviceup की टीम द्वारा पहुंचकर आग पर नियन्त्रण किया गया। आगजनी की घटना में कोई जनहानि नहीं हुई है। उक्त सम्बन्ध में CFO श्री प्रमोद शर्मा… pic.twitter.com/8jEiDElE7m
— Kumbh Mela Police UP 2025 (@kumbhMelaPolUP) January 30, 2025
ഈ തീപ്പിടുത്തങ്ങൾക്ക് പുറമെ, മഹാകുംഭ മേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണമായ സംഭവം ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മൗനി അമാവാസ്യ ദിനത്തിൽ പുലർച്ചെ ഒന്നിനും രണ്ടിനുമിടയിലാണ് ദുരന്തം സംഭവിച്ചത്. ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.
റിട്ട. ജഡ്ജി ഹർഷ് കുമാർ, മുൻ ഡിജിപി വി കെ ഗുപ്ത, റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ഡി കെ സിംഗ് എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. അംഗങ്ങൾ ഉടൻതന്നെ പ്രയാഗ്‌രാജ് സന്ദർശിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഹർഷ് കുമാർ അറിയിച്ചു.
Another fire broke out at Kumbh Mela grounds in Prayagraj, Uttar Pradesh. The fire was quickly controlled by officials, and no casualties were reported.
#KumbhMela #FireIncident #Prayagraj #BreakingNews #IndiaNews #EmergencyResponse