നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമവും ഇന്‍ഡ്യന്‍ പീനല്‍ കോഡും ചുമത്തി ഗിലാനിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്ത് ബുദ്ഗാം പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ശ്രീനഗര്‍: (www.kvartha.com 06.09.2021) ജമ്മു-കാശ്മീരിലെ വിഘടനവാദി നേതാവും ഓള്‍ പാര്‍ടി ഹുറിയത് കോണ്‍ഫറന്‍സ് മുന്‍ നേതാവുമായ സയ്യിദ് അലി ഷാ ഗിലാനിയുടെ മൃതശരീരത്തില്‍ പാക് പതാക പുതപ്പിക്കുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തുവെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ക്കെതിരെ കേസ്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമവും ഇന്‍ഡ്യന്‍ പീനല്‍ കോഡും ചുമത്തി കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെയാണ് ബുദ്ഗാം പൊലീസ് കേസെടുത്തത്. 
Aster mims 04/11/2022

ഗിലാനിയുടെ മൃതശരീരം ഭാര്യയെയും മക്കളെയും തള്ളിമാറ്റി ബലം പ്രയോഗിച്ച് പൊലീസ് സംസ്‌കരിച്ചതായും ബന്ധുക്കള്‍ക്കും അനുയായികള്‍ക്കും അന്ത്യോപചാരമര്‍പിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. മൃതശരീരം ബലം പ്രയോഗിച്ച് കൊണ്ടു പോയെന്നും അന്ത്യകര്‍മം ചെയ്യാന്‍ അനുവദിച്ചില്ലെന്നും ഗിലാനിയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.     

നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമവും ഇന്‍ഡ്യന്‍ പീനല്‍ കോഡും ചുമത്തി ഗിലാനിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്ത് ബുദ്ഗാം പൊലീസ്


ഗിലാനിയുടെ കുടുംബാഗങ്ങള്‍ക്കെതിരെ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തി. കശ്മീരിനെ ഒരു തുറന്ന ജയിലാക്കി മാറ്റിയതിനാലാണ് മരണവിവരം പുറത്തറിയാതിരുന്നത്. ഒരു കുടുംബത്തിന് അവരുടെ ആഗ്രഹപ്രകാരം വിലപിക്കാനും അന്തിമ വിടവാങ്ങല്‍ നല്‍കാനും അനുവാദമില്ല. ഗീലാനിയുടെ കുടുംബത്തിനെതിരെ യു എ പി എ ചുമത്തിയത് വഴി വ്യക്തമായത് കേന്ദ്ര സര്‍കാറിന്റെ നിഷ്‌കരുണവും ക്രൂരവുമായ നടപടിയാണ്. ഇതാണ് പുതിയ ഇന്‍ഡ്യയിലെ പുതിയ കശ്മീരെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തു.

ബുധനാഴ്ച രാത്രിയാണ് അസുഖ ബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാതിരുന്ന 92കാരനായ ഗിലാനി അന്തരിച്ചത്. മൃതശരീരം തൊട്ടടുത്തുള്ള പള്ളി ഖബര്‍സ്ഥാനില്‍ കനത്ത പൊലീസ് സുരക്ഷയില്‍ മതാചാരപ്രകാരം മറവു ചെയ്യുകയായിരുന്നു. ഗീലാനിയുടെ അഭിലാഷമനുസരിച്ച് 12 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗറിലെ ശഹീദെ ഈദ്ഗാഹ് ശ്മശാനത്തില്‍ മറവു ചെയ്യാനാണ് കുടുംബം ആഗ്രഹിച്ചിരുന്നതെന്നും ദോറു സോപോറില്‍ നിന്നുള്ള ബന്ധുവിന് മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതെന്നും മകന്‍ നഈം പറഞ്ഞു.

അതേസമയം ഗിലാനിയുടെ മൃതദേഹം മറവ് ചെയ്യാന്‍ പൊലീസ് എത്തുന്നതിന് മുന്‍പ് മൃതശരീരത്തില്‍ പാക് പതാക പുതപ്പിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.  

Keywords:  News, National, India, Srinagar, Death, Case, Police, Funeral, Family, FIR lodged under UAPA after Syed Ali Shah Geelani's body draped in Pak flag
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia